തിരുവല്ല: കവി ജോസ് വെമ്മേലി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അദ്ദേഹം താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല കാവുംഭാഗത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന. പോലീസും ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളജ്, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് എന്നിവടങ്ങളില്‍ അധ്യാപകനായിരുന്നു. ഏകവചനം ബഹുവചനം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ. അയ്യപ്പന്‍, കെ.ജി ശങ്കരപിള്ള എന്നിവരുടെ ആദ്യകാലത്ത് പ്രസിദ്ധീകരിച്ച തിരുവല്ലയിലെ പരിച എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നത് ജോസ് വെമ്മേലിയാണ്.
from mangalam.com http://bit.ly/2E4vO29
via IFTTT
No comments:
Post a Comment