ശബരിമല യുവതീപ്രവേശനം; സാവകാശ ഹര്‍ജ്ജിക്ക് പ്രസക്തിയില്ലെന്ന് മന്ത്രി ഉണ്ടെന്ന് ദേവസ്വം പ്രസിഡന്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ശബരിമല യുവതീപ്രവേശനം; സാവകാശ ഹര്‍ജ്ജിക്ക് പ്രസക്തിയില്ലെന്ന് മന്ത്രി ഉണ്ടെന്ന് ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സാവകാശ ഹര്‍ജ്ജിയുടെ പ്രസക്തി പോയിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പത്മകുമാര്‍. താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായവിത്യാസമില്ല ആശയവിനിമയത്തിലെ വീഴ്ച സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍ നോമിനിയാണ്. എന്നാല്‍ സ്ഥാനമേറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നാണ് പതിവുരീതിയെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ സുപ്രീം കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് ദേവസ്വം പ്രസിഡന്റ് കമ്മീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എന്‍.വാസു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

തുടര്‍ന്ന്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കമ്മീഷണറെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. സാവകാശ ഹര്‍ജ്ജിക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, തത്കാലം പ്രസിഡന്റിനെ മാറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com http://bit.ly/2WOL6iQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages