ഭാര്യയ്ക്ക് മുന്നില്‍ വെച്ച് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കുത്തി കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ഭാര്യയ്ക്ക് മുന്നില്‍ വെച്ച് ഭര്‍ത്താവിനെ സുഹൃത്തുക്കള്‍ കുത്തി കൊന്നു

ന്യൂഡല്‍ഹി: ഭാര്യയ്ക്ക് മുന്നില്‍ വെച്ച് ഭര്‍ത്താവിനെ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തി കൊന്നു. ഡല്‍ഹിയിലെ നഗ്ലോയി പ്രദേശത്താണ് സംഭവം ഉണ്ടായത്. മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷം നിസാര കാര്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഉണ്ടായതെന്നാണ് വിവരം.

ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിക്ക് മുമ്പും ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നഗ്ലോയി പോലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവത്തിന്റെ വിവരം ലഭിക്കുന്നത്. ദീപക്കിന്റെ ഭാര്യയാണ് വിവരം അറിയിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് ഹരിദ്വാരിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് ദീപക് തിരികെ എത്തിയത്.

തുടര്‍ന്ന് രണ്ട് സുഹൃത്തുക്കള്‍ ദീപക്കിനെ കാണാനായി വീട്ടിലെത്തി. മൂവരും അരുമിച്ച് മദ്യപാനവും ആരംഭിച്ചു. ഇതിനിടെ സംസാരത്തിനിടെ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇത് പിന്നീട് വലിയ തര്‍ക്കത്തിന് വഴിയൊരുക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ദീപക്കിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.



from mangalam.com http://bit.ly/2RKdMWl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages