തിരുവനന്തപുരം: പതിനഞ്ചു വയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രമുഖ മുസ്ലിം മതപണ്ഡിതനെ പള്ളിയില്‍ നിന്നും പണ്ഡിതസഭയില്‍ നിന്നും പുറത്താക്കി.
കേരള ഇമാംസ് കൗണ്‍സില്‍ ഭാരവാഹിയും പ്രമുഖ പ്രഭാഷകനുമായ തിരുവനന്തപുരം തൊളിക്കോട് മുസ്ലിം പള്ളിയിലെ ചീഫ് ഇമാമിനെതിരേയാണ് ആരോപണം. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെങ്കിലും ജമാഅത്ത് കമ്മിറ്റി ശക്തമായി ഇടപെട്ടതോടെയാണ് ഇമാം സ്ഥാനം തെറിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം.
അച്ചടക്ക നടപടിയുടെ ഭാഗമായി ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ഔദ്യോഗിക ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ എന്ത് നടപടിയുടെ പേരിലാണ് പുറത്താക്കുന്നതെന്ന് ഇമാം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നില്ല.
രണ്ട് ദിവസം മുമ്പ് പേപ്പാറ ഡാമിലേക്കുള്ള ഇടവഴിയില്‍ വച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതിക്കാരായ സ്ത്രീകള്‍ കണ്ടതോടെയാണ് ഇമാം കുടുങ്ങിയത്. സ്ത്രീകള്‍ വാഹനം തടഞ്ഞെങ്കിലും ആളുകള്‍ കൂടുന്നതിനിടെ ഇമാം കാറില്‍ രക്ഷപ്പെട്ടു.
സംഭവവിവരം നാട്ടില്‍ പാട്ടായതോടെയാണ് ഇമാം കൗണ്‍സില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് നടപടി. ഇദ്ദേഹം എസ്.ഡി.പി.ഐയുടെ പ്രധാന പ്രചാരകനാണ്.
കശ്മീരില്‍ പെണ്‍കുട്ടി പീഡനത്തിനിരായായി കൊല്ലപ്പെട്ട സംഭവത്തില്‍ നാടൊട്ടുക്കും തീപ്പൊരി പ്രസംഗങ്ങളുമായി നിറഞ്ഞുനിന്ന വ്യക്തിയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇതാണ് തൊളിക്കോട് ജമാഅത്തിലെ ഒരുവിഭാഗം പ്രവര്‍ത്തകരെ ഞെട്ടിപ്പിച്ചത്. ഇവരുടെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം ധരിപ്പിച്ചതായും സൂചനയുണ്ട്.
from mangalam.com http://bit.ly/2RN2JMe
via IFTTT
No comments:
Post a Comment