ചാറ്റ് ഷോ വിവാദത്തിനു പിന്നാലെ പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി; ജഡേജയ്ക്ക് സന്തോഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

ചാറ്റ് ഷോ വിവാദത്തിനു പിന്നാലെ പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി; ജഡേജയ്ക്ക് സന്തോഷം

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന - ട്വന്റി 20 പരമ്പരകൾ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. നടുവിനേറ്റ പരിക്കിനെത്തുടർന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ഓസീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. ഏകദിന ടീമിലേക്ക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെ തിരിച്ചുവിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ബി.സി.സി.ഐ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ട്വന്റി 20 ടീമിലെ പാണ്ഡ്യയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് മാറാനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കണ്ടീഷനിങ് ക്യാമ്പിൽ പാണ്ഡ്യ ഈയാഴ്ച തന്നെ എത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ വർഷം ഏഷ്യാ കപ്പിനിടെയും പാണ്ഡ്യയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കുറച്ചു കാലം ടീമിന് പുറത്തായിരുന്ന താരം ഓസീസ് പര്യടനത്തിലാണ് ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ അതിനിടെ കോഫീ വിത്ത് കരൺ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വിവാദമായതോടെ പാണ്ഡ്യയെ സസ്പെൻഡ് ചെയ്ത ബി.സി.സി.ഐ ഓസീസ് പര്യടനത്തിൽ നിന്ന് താരത്തെ തിരിച്ചുവിശിക്കുകയും ചെയ്തു. പിന്നീട് വിലക്ക് നീങ്ങി ന്യൂസീലൻഡ് പര്യടനത്തിലാണ് താരം കളിച്ചത്. പരമ്പരയിൽ മോശമല്ലാത്ത പ്രകടനവും താരം കാഴ്ച വെച്ചിരുന്നു. ലോകകപ്പിന് നൂറിൽ താഴെ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പാണ്ഡ്യക്കു വീണ്ടും പരിക്കേറ്റത് ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കുന്നുണ്ട്. Content Highlights:India vs Australia, icc World Cup 2019, BCCI, Ravindra Jadeja, Hardik Pandya


from mathrubhumi.latestnews.rssfeed https://ift.tt/2NhcIJ2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages