കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സജി ജോർജിനെ ആറുദിവസത്തെ പോലീസ് കസ്റ്റഡിയിൽവിട്ടു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജി ജോർജിനെവിശദമായി ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി പോലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സജി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. അക്രമിസംഘം സഞ്ചരിച്ചവാഹനം ഓടിച്ചിരുന്നത് സജി ജോർജാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെതുടർന്നാണ് സജി ജോർജിനെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയായതിനാൽ ശാസ്ത്രീയ പരിശോധനകളും വിശദമായ തെളിവെടുപ്പുകളും ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയ സജി ജോർജിനെ കസ്റ്റഡിയിൽവിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകിയത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ.പീതാംബരൻ നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ പീതാംബരനും നിലവിൽ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം വ്യാഴാഴ്ച വൈകിട്ടോടെ കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. Content Highlights:kasargod periya double murder case; accused saji george sent to police custody
from mathrubhumi.latestnews.rssfeed https://ift.tt/2tul86R
via
IFTTT
No comments:
Post a Comment