ശ്രീനഗർ: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം അരങ്ങേറിയ ജമ്മുകശ്മീരിൽ ദേശീയ അന്വേഷണ സംഘത്തിന്റെ (എൻ.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഫോറൻസിക് സന്നാഹത്തോടെ എത്തുന്ന എൻഐഎ സംഘം ഭീകരാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്തും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും ഇന്ന് കശ്മീരിലെത്തുന്നുണ്ട്. രാവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന മന്ത്രിസഭാ സുരക്ഷാ കമ്മിറ്റി (സി.സി.എസ്) യോഗത്തിന് ശേഷമായിരിക്കും രാജ്നാഥ് സിങ് കശ്മീരിലെത്തുക. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ മന്ത്രിസഭാ സമിതി യോഗം വിലയിരുത്തും. രാവിലെ 9.15 ഓടെയാണ് യോഗം. പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെ സിസിഎസിലെ അംഗങ്ങൾ. ഭീകരാക്രമണം നടന്ന പുൽവാമയിൽ സന്ദർശനം നടത്തിയ ശേഷം മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും രാജ്നാഥ് സിങ് കാണും. ഇതിനിടെ ജമ്മുകശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചിലയിടങ്ങളിൽ സർവീസ് പൂർണ്ണമായും നിർത്തിവെച്ചു. ചിലയിടത്ത് ടു ജി സ്പീഡ് മാത്രമെ ലഭ്യമാക്കൂ. 2457 ജവാൻമാരുമായി പോയ വാഹനവ്യൂഹത്തിന് നേരെ വ്യാഴാഴ്ച വൈകീട്ടോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 44 സിആർപിഎഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Content Highlights:Pulwama terror attack-NIA team, Rajnath Singh to reach Kashmir today
from mathrubhumi.latestnews.rssfeed http://bit.ly/2IgeBqo
via
IFTTT
No comments:
Post a Comment