ഡബ്‌സ്മാഷ് അടക്കമുള്ള വെബ്‌സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകള്‍ ചോര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഡബ്‌സ്മാഷ് അടക്കമുള്ള വെബ്‌സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകള്‍ ചോര്‍ന്നു

ലണ്ടൻ: യുവാക്കളുടെ ഇഷ്ടവെബ്സൈറ്റായ ഡബ്സ്മാഷുൾപ്പെടെയുള്ള 16 സൈറ്റുകളിലെ 60 കോടിയോളം അക്കൗണ്ടുകളിലെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയെന്ന് റിപ്പോർട്ട്. ഡബ്സ്മാഷിന് പുറമേ മൈഫിറ്റ്നസ് പാൽ, മൈ ഹെറിറ്റേജ്, ഷെയർദിസ്, ഹൗട്ട്ലുക്ക്, അനിമോട്ടോ, ഐഎം, എയ്റ്റ്ഫിറ്റ്, വൈറ്റ്പേജസ്, ഫോട്ടോലോഗ്, 500 പി.എക്സ്, അർമർ ഗെയിംസ്, ബുക്ക്മേറ്റ്, കോഫീ മീറ്റ്സ് ബാഗെൽ, ആർട്സി, ഡേറ്റാ ക്യാന്പ് തുടങ്ങിയ വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളും ചോർന്നതായി ബ്രിട്ടീഷ് മാധ്യമം ദി രജിസ്റ്റർ റിപ്പോർട്ട് ചെയ്തു. അക്കൗണ്ട് ഉടമയുടെ പേര്, ഇ-മെയിൽ വിലാസം, പാസ്വേഡുകൾ എന്നിവയാണ് ചോർന്നത്. ചോർത്തിയ വിവരങ്ങൾ ഹാക്കർമാർ ഡ്രീം മാർക്കറ്റ് സൈബർ സൂക്ക് എന്ന പേരിലുള്ള സൈറ്റിൽ 20,000 ഡോളറിന് വിൽപ്പനയ്ക്കുെവച്ചിട്ടുണ്ടെന്നും രജിസ്റ്ററിന്റെ റിപ്പോർട്ടിൽ പറയുന്നു. ബിറ്റ്കോയിനിൽ പണം നൽകാനാണ് ഹാക്കർമാർ ആവശ്യപ്പെട്ടിട്ടുള്ളത്. യു.എസിന് പുറത്തുനിന്നുള്ളയാളാണ് വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചിട്ടുള്ളത്. ഡബ്സ്മാഷിൽ നിന്നാണ് ഏറ്റവും കൂടുതൽപ്പേരുടെ വിവരങ്ങൾ ചോർന്നത്. 16.2 കോടിപ്പേരുടെ വിവരങ്ങൾ ഇതിൽ നിന്ന് ചോർന്നു. Content Highlights:websites including dubsmash hacked


from mathrubhumi.latestnews.rssfeed http://bit.ly/2V5Bpej
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages