ന്യൂഡൽഹി: പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന രാഹുൽഗാന്ധിയുടെ വാഗ്ദാനം ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ മുദ്രാവാക്യത്തിന് സമാനമാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. എന്നാൽ, മിനിമം വരുമാനം ഉറപ്പാക്കൽ എങ്ങനെയാണ് നടപ്പാക്കാൻ സാധിക്കുകയെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്ന പ്രായോഗികമാണെന്ന് തോന്നുന്നില്ല. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യംവച്ചുള്ള ഒന്നാണ്. ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച ഗരീബി ഹഠാവോ മുദ്രാവാക്യത്തിന് തുല്യമാണ്. നടപ്പാക്കൽ പ്രായോഗികമല്ല. അഥവാ നടപ്പാക്കുകയാണെങ്കിൽ അതിനുള്ള മുഴുവൻ വിവരങ്ങളും എങ്ങനെ ശേഖരിക്കും. വ്യക്തമായ ധാരണയില്ലാതെ ഇത്തരം വലിയ വാഗ്ദാനങ്ങൾ നൽകാൻ കഴിയുന്നത് എങ്ങനെയാണെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നതിനെക്കാൾ അവരുടെ ജോലിക്കാണ് പ്രോത്സാഹനം നൽകേണ്ടത്. ചൈന പോലുള്ള രാജ്യങ്ങളിൽ യുവതയെ ശാക്തീകരിക്കുന്നതിനായി അവർക്ക് പ്രോത്സാഹനങ്ങൾ നൽകുന്നുണ്ട്. അല്ലാതെ വെറും പാവയെ അല്ല നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് മുൻ ധനമന്ത്രി പി. ചിദംബരം വ്യക്തമാക്കിയരുന്നു. Content Highlights:Rahul Gandhis Basic Income Plan Not Feasible Says NITI Aayog Vice Chairman
from mathrubhumi.latestnews.rssfeed http://bit.ly/2I38Vjm
via
IFTTT
No comments:
Post a Comment