മൂന്നാർ: ദേവികുളം സബ് കളക്ടർ രേണു രാജിനെതിരായി നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് എസ്. രാജേന്ദ്രൻ എംഎൽഎ. തന്റെ പരാമർശങ്ങൾ സബ്കളക്ടറെ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.രാജേന്ദ്രനോട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു. മൂന്നാറിലെ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളിൽ മാറ്റമൊന്നുമില്ല. നിർമാണം തടയാൻ ഉദ്യോഗസ്ഥരെത്തിയാൽ എതിർക്കുമെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എംഎൽഎയുടെ നടപടി ചൂണ്ടിക്കാട്ടിനാളെ സബ്കളക്ടർ കോടതിയിൽ സത്യവാങ്മൂലം നൽകാനിരിക്കെയാണ് എംഎൽഎയുടെ ഖേദപ്രകടനം. മൂന്നാർ പഞ്ചായത്ത്ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രൻ എം.എൽ.എ തടഞ്ഞതും സബ് കളക്ടർക്കെതിരേ മോശം പരാമർശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിടനിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയ സബ് കളക്ടർ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എൽ.എയുടെ പരാമർശം. അനധികൃത നിർമാണം തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സബ് കളക്ടർ നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നത്. മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിർമാണം സംബന്ധിച്ച കാര്യങ്ങളും റവന്യൂ വകുപ്പിന്റെ നടപടികൾ തടസ്സപ്പെടുത്തിയ എസ്. രാജേന്ദ്രൻ എംഎൽഎയുടെ നടപടിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സബ് കളക്ടർ പറഞ്ഞിരുന്നു. അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എസ്. രാജേന്ദ്രൻ എം.എൽ.എക്കെതിരേ സബ് കളക്ടർപരാതി നൽകിയിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണിൽവിളിച്ചാണ് സബ് കളക്ടർ രേണുരാജ് തന്റെ പരാതി അറിയിച്ചത്. സംഭവം വിവാദമായതോടെ സബ് കളക്ടറെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും അവർ തന്നെയാണ് അധിക്ഷേപിച്ചതെന്നും എസ്. രാജേന്ദ്രൻ എം.എൽ.എ. പ്രതികരിച്ചിരുന്നു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോൾ സബ് കളക്ടർ തന്നോട് പോയി പണിനോക്കാൻ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എം.എൽ.എയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണം സബ് കളക്ടർ നിഷേധിച്ചു. എം.എൽ.എ എന്നുമാത്രമാണ് അദ്ദേഹത്തെ വിളിച്ചതെന്നും നിർമാണം തുടർന്നാൽ നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹത്തോട് പറഞ്ഞതെന്നും രേണുരാജ് വ്യക്തമാക്കിയിരുന്നു. Content Highlights: renuraj ias given complaint against s rajendran mla, munnar land encroachment
from mathrubhumi.latestnews.rssfeed http://bit.ly/2GjCStU
via
IFTTT
No comments:
Post a Comment