വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ നിരാഹാര സമരത്തില്‍. തങ്ങള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നളിളി ശ്രീഹരന്‍ അടക്കമുള്ള പ്രതികള്‍ നിരാഹാര സമരം തുടങ്ങിയത്. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാര സമരത്തിലാണ്. ഭര്‍ത്താവിന് പിന്തുണ പ്രഖ്യാപിച്ചാണ് ശനിയാഴ്ച മുതല്‍ നളിനി സമരം തുടങ്ങിയത്.
ജയില്‍മോചനം അഭ്യര്‍ത്ഥിച്ച് നളിനി തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ സമരം തുടങ്ങിയത്. ശിക്ഷാ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും ഗവര്‍ണര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നളിനി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.
ആര്‍ട്ടിക്കിള്‍ 161 പ്രകാരം രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ശിക്ഷാ ഇളവ് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9ന് വര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകിപ്പിക്കുകയാണ്.
രാജീവ് വധക്കേസിലെ പ്രതികളായ നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, എസ്. ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയിലില്‍ കഴിയുന്നത്. പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 27 വര്‍ഷമായി പ്രതികളെല്ലാം ജയിലില്‍ കഴിയുകയാണ്.
from mangalam.com http://bit.ly/2Gkrcas
via IFTTT
No comments:
Post a Comment