കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ആദ്യ അറസ്റ്റ്; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പീതാംബരൻ മുഖ്യ ആസൂത്രകനാണെന്നാണ് വിവരം. ഇക്കാര്യം ചോദ്യംചെയ്യലിൽ പീതാംബരൻ സമ്മതിച്ചതായും സൂചനയുണ്ട്. അതേസമയം, കൊലപാതകത്തിന് പ്രേരണനൽകിയത് പീതാംബരനാണെന്ന് എസ്.പി. മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ത് ലാലും പ്രതികളായിരുന്നു. ഈ കേസിൽ ശരത് ഉൾപ്പെടെ ഏഴുപേർ പിടിയിലാവുകയും റിമാൻഡിൽ കഴിയുകയും ചെയ്തു. ഫെബ്രുവരി ഏഴാം തീയതിയാണ് ഇവർ ജാമ്യംനേടി പുറത്തിറങ്ങിയത്. എന്നാൽ കൃപേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഈ വധശ്രമത്തിന്റെ പ്രതികാരമെന്നോണമാണ് സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരൻ പുറത്തുനിന്ന് ആളുകളെ എത്തിച്ച് കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് പോലീസ് കരുതുന്നത്. Content Highlights:kasargod double murder case, police arrested cpm local committee member peethambaran


from mathrubhumi.latestnews.rssfeed http://bit.ly/2BDE9b9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages