ന്യൂഡൽഹി: ലോകത്തിലെ മികച്ച ടോയ്ലറ്റ് പേപ്പർ ഏതാണെന്ന് ചോദിച്ചാൽ ഗൂഗിൾ സെർച്ചിൽ പ്രത്യക്ഷപ്പെടുന്നത് പാകിസ്താൻ പതാകയാണെന്ന വാർത്തകൾ നിഷേധിച്ച് ഗൂഗിൾ. ഇപ്പോൾ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ടുകൾ കഴിഞ്ഞ വർഷം വന്ന മീം (meme) ആണെന്ന് ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി നാലിന് കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലയാണ് ഗൂഗിൾ സെർച്ചിൽ ബെസ്റ്റ് ടോയ്ലറ്റ് പേപ്പർ ഇൻ ദി വേൾഡ് എന്ന് സെർച്ച് ചെയ്യുമ്പോൾ പാകിസ്താന്റെ പതാകയുടെ ചിത്രങ്ങളാണ് കാണിക്കുന്നതെന്നചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. പിന്നാലെ അത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തു. ഗൂഗിൾ സെർച്ചിൽ ഇപ്പോൾ കാണുന്നത് ഈ സംഭവത്തെ കുറിച്ചുള്ള വിവിധ വെബ്സൈറ്റുകളിൽ നൽകിയ വാർത്തകൾക്കൊപ്പം നൽകിയ ചിത്രങ്ങളാണ്. ടോയ്ലെറ്റ് പേപ്പർ തിരയുമ്പോൾ പാകിസ്താൻ പതാകയാണ് കാണിക്കുന്നത് എന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗൂഗിൾ പറഞ്ഞു. ഗൂഗിൾ ഇമേജ് സെർച്ചിലെ ഇത്തരം അബദ്ധങ്ങളുടെ പേരിൽ ഗൂഗിൾ ഇത് ആദ്യമായല്ല പഴികേൾക്കുന്നത്. ഇഡിയറ്റ് എന്ന് സെർച്ച് ചെയ്യുമ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം വരുന്നതും, Feku, Pappu എന്നിവ സെർച്ച് ചെയ്യുമ്പോൾ യഥാക്രമം നരേന്ദ്രമോദിയുടെയും കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയുടേയും പേര് വരുന്നു എന്നത് വാർത്തയായിരുന്നു. എന്നാൽ ഗൂഗിൾ സെർച്ച് റിസൽട്ടുകൾ ആരും മനപ്പൂർവം പ്രദർശിപ്പിക്കുന്നതല്ലെന്നും, പ്രാധാന്യം, പുതുമ, ജനപ്രീതി, സ്ഥലം, ഉൾപ്പടെ നിരവധി കാര്യങ്ങൾ സെർച്ച് റിസൽട്ടിലെ റാങ്കിങിന് പിന്നിൽ പരിഗണിക്കുന്നുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കുകയും ചെയ്തു. Content HIghlights:Google search best toilet paper in the world' shows Pakistan flag company denied
from mathrubhumi.latestnews.rssfeed http://bit.ly/2S9Cfod
via
IFTTT
No comments:
Post a Comment