ന്യൂഡല്‍ഹി: ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോ ഓപ്പറേഷന്‍ സമ്മേളനത്തിലേക്ക് ഇന്ത്യയ്ക്കും ക്ഷണം. 46ാം സമ്മേളനത്തിലേക്കാണ് ഇന്ത്യക്ക് ക്ഷണമുണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ അബുദാബിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പങ്കെടുക്കും. ഇതാദ്യമായാണ് ഒഐസി ഇന്ത്യയെ ഉള്‍പ്പെടുത്തുന്നത്.
ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള തന്ത്രപരവും സമഗ്രമായ സഹകരണത്തില്‍ ഒരു നാഴികക്കല്ലാണ് ക്ഷണം. ഇന്ത്യയിലെ 18.5 കോടി മുസ്ലീങ്ങള്‍ക്കും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കായി അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ലഭിക്കുന്ന അംഗീകാരമാണിത്. ഇസ്ലാമിക ലോകത്തിനായി ഇന്ത്യ നല്‍കിയ സംഭവാനകള്‍ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ കാണണം. ക്ഷണം സ്വീകരിച്ച് ഒഐസിയുടെ പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയ്ക്ക് അതിയായ സന്തോഷമുണ്ട്. യുഎഇ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
56 അംഗരാഷ്ട്രങ്ങളും അഞ്ച് നിരീക്ഷക രാജ്യങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
from mangalam.com https://ift.tt/2tzboYV
via IFTTT
No comments:
Post a Comment