ഒരു മിനിറ്റ് വൈകിയോടി; കൊടുങ്ങല്ലൂരില്‍ ബസ് ഉടമയെയും മകനെയും തീകൊളുത്താന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ഒരു മിനിറ്റ് വൈകിയോടി; കൊടുങ്ങല്ലൂരില്‍ ബസ് ഉടമയെയും മകനെയും തീകൊളുത്താന്‍ ശ്രമം

കൊടുങ്ങല്ലൂര്‍: ബസ് ഓടുന്ന സമയത്തെ ചൊല്ലിയുള്ള തര്‍ക്കം മൂത്ത് ബസുടമയെയും മകനെയും തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സബീന ബസ് ഉടമ കറുകപ്പാടത്ത് റഷീദ്, മകന്‍ റമീസ് എന്നിവരെയാണ് ഡീസല്‍ ദേഹത്തൊഴിച്ചു തീ കൊളുത്താന്‍ ശ്രമിച്ചത്. ബസ് ഒരു മിനിറ്റ് വൈകി ഓടിയെന്ന പേരിലാണ് അതിക്രമത്തിനു ശ്രമിച്ചതെന്നാണ് ആക്ഷേപം. അഴിക്കോട് ലൈറ്റ് ഹൗസ് റോഡില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബസ് വൈകിയോടുമ്പോള്‍ പുറകേ വരുന്ന ബസില്‍ ആളെ കിട്ടുന്നില്ലെന്നു പറഞ്ഞാണ് അക്രമം.

കൊടുങ്ങല്ലൂര്‍-അഴീക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുഹൈല്‍ ബസിന്റെ ഉടമ ആസാദിന് എതിരേ പരാതി നല്‍കി. വര്‍ക്‌ഷോപ്പില്‍ വിശ്രമിക്കുകയായിരുന്ന ഇരുവരുടെയും ദേഹത്ത് ഡീസല്‍ ഒഴിച്ചു തീയിടാനായിരുന്നു ശ്രമമെന്നു പറയുന്നു. ബഹളം കേട്ട് വര്‍ക് ഷാപ്പ് ജീവനക്കാര്‍ ഓടിയെത്തിയാണ് രക്ഷിച്ചത്. ഇതിനിടെ ആസാദ് സ്‌കൂട്ടറില്‍ കയറിപ്പോയെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു. ഈ റൂട്ടില്‍ ഇടയ്ക്കിടെ ബസ് ജീവനക്കാര്‍ തമ്മില്‍ നിസാര കാര്യങ്ങളെ ചൊല്ലി വലിയ വഴക്കു നടക്കാറുണ്ടെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. കൊലവിളി നടത്തിയാണ് പരസ്പരം പോരടിക്കുന്നതെന്നു പറയുന്നു.



from mangalam.com https://ift.tt/2GZFKf0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages