അമിത് ഷായുടെ ആ മൂന്ന് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി സംസ്ഥാന ബിജെപി നേതാക്കള്‍, ഒപ്പം ദേശീയ അധ്യക്ഷന്റെ വക ശകാരവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

അമിത് ഷായുടെ ആ മൂന്ന് ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി സംസ്ഥാന ബിജെപി നേതാക്കള്‍, ഒപ്പം ദേശീയ അധ്യക്ഷന്റെ വക ശകാരവും

പാലക്കാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി സംസ്ഥാന പാര്‍ട്ടി നേതൃത്വം. വെള്ളിയാഴ്ച പാലക്കാട് നടന്ന ഭാരവാഹി യോഗത്തിലായിരുന്നു അമിത് ഷാ ചോദ്യങ്ങള്‍ ഉന്നയിച്ചത്. മേഖലാജാഥ കഴിയുമ്പോള്‍ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക് എത്തിക്കണമെന്നും അമിത്ഷാ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ അമിത് ഷായുടെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാനാകാതെ സംസ്ഥാന നേതാക്കള്‍ വെള്ളംകുടിക്കുകയായിരുന്നു.

അമിത് ഷായുടെ ചോദ്യങ്ങള്‍ ഇങ്ങനെ,

1 ലോക്‌സഭയില്‍ എത്ര സീറ്റ് വിജയിക്കാനാകും ?

2. എന്തു തന്ത്രം മുന്‍ നിര്‍ത്തിയാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്?

3. ശബരിമല വിഷയം പാര്‍ട്ടിക്ക് ഓരോ മണ്ഡലത്തിലും എത്ര വോട്ടു വരെ വര്‍ധിക്കുന്നതിനു കാരണമാകും?.

എത്ര സീറ്റ് ലഭിക്കുമെന്ന ചോദ്യത്തിന് അനുകൂല സാഹചര്യം എന്നായിരുന്നു മറുപടി. എന്നാല്‍ ജയിക്കാനാകുന്ന സീറ്റുകളുടെ എണ്ണം ആരും പറയാന്‍ തയ്യാറായില്ല. ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ മാത്രം മൂന്ന് എന്ന് മറുപടി നല്‍കി. എന്നാല്‍ എങ്ങനെയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ സംസ്ഥാന നേതൃത്വത്തിനായില്ല. ഇതോടെ അമിത് ഷായുടെ ശകാരവും സംസ്ഥാന നേതൃത്വം കേള്‍ക്കേണ്ടി വന്നു. എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് നിര്‍ദേശിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം മാത്രം മതിയെന്നും ദേശീയ അധ്യക്ഷന്‍ ഭാരവാഹികള്‍ക്കു നിര്‍ദേശം നല്‍കി.

എന്നാല്‍ കുമ്മനത്തെ തിരികെ കൊണ്ടുവന്ന് എന്‍ഡിഎ കണ്‍വീനറാക്കണമെന്ന ആര്‍എസ്എസിന്റെ ആവശ്യത്തില്‍ അമിത്ഷാ ഉറപ്പ് നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ വിജയം ഉറപ്പാണെന്നാണ് അര്‍എസ്എസ് അമിത്ഷായെ അറിയിച്ചത്.



from mangalam.com https://ift.tt/2tznWiP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages