'ചൗരോ' ഇനിയില്ല, ചലച്ചിത്ര നടന്‍ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

'ചൗരോ' ഇനിയില്ല, ചലച്ചിത്ര നടന്‍ സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു

പള്ളുരുത്തി: ചലച്ചിത്ര നടന്‍ സി.ജെ. കുഞ്ഞുകുഞ്ഞ് നിര്യാതനായി. സംസ്‌കാരം നടത്തി. ദിലീപ് അഭിനയിച്ച രാമലീല എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെ കടന്നുവന്ന കുഞ്ഞുകുഞ്ഞ് പിന്നീട് നിരവധി അവാര്‍ഡുകള്‍ നേടിയ ലിജോ ജോസ് പല്ലിശേരിയുടെ ഈ.മ.യൗ എന്ന ചിത്രത്തിലെ ചൗരോ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, മട്ടാഞ്ചേരി, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കല്യാണ്‍ ജൂവലേഴ്‌സ് ഉള്‍പ്പെടെ നിരവധി പരസ്യചിത്രകളിലും അഭിനയിച്ചിട്ടുണ്ട്.

എഴുപതുകളില്‍ പി.ബി. ആന്റണി എഴുതിയ ചുവന്ന കുട്ടി എന്ന നാടകത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചു തുടങ്ങിയത്. കൊച്ചിന്‍ നാടകവേദി, ആലപ്പി തീയേറ്റേഴസ്, ജൂലിയാ തീയേറ്റേഴ്‌സ്, കലാ തീയേറ്റേഴ്‌സ്, പ്രിയദര്‍ശനി തീയേറ്റേഴ്‌സ് എന്നീ സമിതികളില്‍ പ്രവര്‍ത്തിച്ചു. ദൈവം മരിച്ചു, വിത്ത്, രക്തചുംബനം, അരയന്‍ കാവ്, ചെകുത്താന്‍, വികാസം, ക്യാപ്റ്റന്‍ പൈലി, ആണി രാജ തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

പള്ളുരുത്തി ചക്കാലക്കല്‍ ജേക്കബിന്റെയും റജീനയുടേയും മകനാണ്. മേഴ്‌സിയാണ് ഭാര്യ. മക്കള്‍: ആശ, അനൂപ്. മരുമക്കള്‍: ജോസി, സ്‌റ്റെഫി.



from mangalam.com https://ift.tt/2GWYKuE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages