ഇരട്ടകൊലപാതകം നടന്ന പെരിയയില്‍ വീണ്ടും ആക്രമണം; കോണ്‍ഗ്രസ് നേതാവിന്റെ വീട് കത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ഇരട്ടകൊലപാതകം നടന്ന പെരിയയില്‍ വീണ്ടും ആക്രമണം; കോണ്‍ഗ്രസ് നേതാവിന്റെ വീട് കത്തിച്ചു

പെരിയ: ഇരട്ടക്കൊലപാതകം നടന്ന പെരിയയില്‍ വീണ്ടും കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. കോണ്‍ഗ്രസിന്റെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രിയോടെ നടത്തിയ ആക്രമണത്തില്‍ പുറത്തുകിടന്ന കസേരയും വാതിലും കത്തി നശിച്ചു. മുറ്റത്ത് കിടന്ന വാഹനത്തിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു.

പെട്രോള്‍ നിറച്ച ബോട്ടില്‍ വീടിന് നേരെ ഇറങ്ങുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ബിജെപി രാജ്യസഭാ എംപി സുരേഷ് ഗോപി ശരത് ലാലും കൃപേഷിന്റെയും വീട് സന്ദര്‍ശിക്കും.

കോഴിക്കോട് ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. പുലര്‍ച്ചെ 3.30ഓടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ഓഫീസിന് തീയിട്ടു. ജനലും വരാന്തയില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകളും കത്തി നശിച്ചു.

അക്രമത്തില്‍ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണില്‍ മാത്രം ഉച്ചക്ക് രണ്ട് മണി വരെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.



from mangalam.com https://ift.tt/2tzaWdb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages