കൊല്ലാനുള്ള ആളുകള്‍ ഞങ്ങള്‍ക്കുമുണ്ട്; തിരിച്ചടിക്കേണ്ടടിത്ത് തിരിച്ചടിക്കും: കെ. സുധാകരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

കൊല്ലാനുള്ള ആളുകള്‍ ഞങ്ങള്‍ക്കുമുണ്ട്; തിരിച്ചടിക്കേണ്ടടിത്ത് തിരിച്ചടിക്കും: കെ. സുധാകരന്‍

കാസര്‍ഗോഡ്: കൊല്ലാനുള്ള ആളുകളൊക്കെ തങ്ങള്‍ക്കുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. തങ്ങള്‍ അവരെ നിയന്ത്രിക്കുന്നതാണെന്നും തിരിച്ചടിക്കേണ്ടടിത്ത് തിരിച്ചടിക്കുമെന്നും ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലപാതകക്കേസില്‍ അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. പീതാംബരന്റെ വാക്കിന്റെ പുറത്താണ് കേസ് കൊണ്ടുപോകുന്നതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണ സംഘത്തിലുള്ളത് ഇടതുപക്ഷ സഹയാത്രികര്‍ മാത്രമാണ്. ഇതിലും ഭേദം സി.പി.എം അന്വേഷിക്കുന്നതാണ്. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നില്ലെങ്കില്‍ കൊലപാതകങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുമെന്നും അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നും സുധാകരന്‍ പറഞ്ഞു. പുറത്താക്കിയ പീതാംബരന്റെ വീട്ടില്‍ എന്തിനാണ് സി.പി.എം നേതാക്കള്‍ പോയതെന്നും സുധാകരന്‍ ചോദിച്ചു.

പിണറായിയുടെ പ്രസ്താവന സത്യസന്ധമാണെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു. കൊലപാതകം നടത്തിയ മഴു കൊണ്ട് വെട്ടിയാണെന്ന് കണ്ടെത്തിയിട്ടും ആയുധം കണ്ടെത്തിയില്ലെന്ന് സുധാകരന്‍ ആരോപിച്ചു. ഷുഹൈബിനെ കൊന്നവര്‍ ഈ ആക്രമണത്തിലുമുണ്ട്. അവരെ സി.പി.എം സംരക്ഷിക്കുകയാണ്. കൊലപാതകത്തിന്റെ ഭാഗിക ഉത്തരവാദികള്‍ പോലീസാണെന്നും സുധാകരന്‍ ആരോപിച്ചു.



from mangalam.com https://ift.tt/2SlMyWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages