അടുത്ത വര്‍ഷം എവിടെ കളിക്കും? ആശങ്കയോടെ ഐ ലീഗ് ക്ലബ്ബുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

അടുത്ത വര്‍ഷം എവിടെ കളിക്കും? ആശങ്കയോടെ ഐ ലീഗ് ക്ലബ്ബുകള്‍

കൊച്ചി: ഇന്ത്യയിലെ പരമ്പരാഗത ഫുട്ബോൾ ലീഗായ ഐ ലീഗിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് ക്ലബ്ബുകൾ. ഇത്തവണത്തേത് ഐ ലീഗിന്റെ അവസാന സീസണായിരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഐ ലീഗ് ക്ലബ്ബ് പ്രതിനിധികൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി (എ.ഐ.എഫ്.എഫ്) ചർച്ച വേണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ഐസ്വാൾ എഫ്.സി, ചെന്നൈ സിറ്റി എഫ്.സി, ചർച്ചിൽ ബ്രദേഴ്സ്, ഗോകുലം കേരള എഫ്.സി, മിനർവ പഞ്ചാബ്, മോഹൻ ബഗാൻ, നെരോക്ക, ഈസ്റ്റ് ബംഗാൾ ക്ലബ്ബ് പ്രതിനിധികളാണ് എ.ഐ.എഫ്.എഫുമായി ചർച്ച വേണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. എന്നാൽ ഇതിനോട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഐ ലീഗിന്റെ ഭാവിയെ കുറിച്ച് എ.ഐ.എഫ്.എഫ് വ്യക്തത വരുത്തണമെന്ന് ക്ലബ്ബ് പ്രതിനിധികൾ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീസണോടെ ഐ ലീഗ് അവസാനിപ്പിക്കുമെന്നും ഐ.എസ്.എൽ രാജ്യത്തെ പ്രധാന ലീഗാകുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരത്തിലുള്ള നീക്കം. ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി.സി പ്രവീണിന്റെ നേതൃത്വത്തിലാണ് എട്ട് ഐ ലീഗ് ക്ലബ്ബുകൾ എ.ഐ.എഫ്.എഫിന് ചർച്ച വേണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. ഐ.എസ്.എൽ - ഐ ലീഗ് ലയനം ഫുട്ബോൾ സ്പോർട്ട്സ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷന്റെ അനാവശ്യ ഇടപെടലുകൾ എന്നീ വിഷയങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്. എന്നാൽ കത്തിന് എ.ഐ.എഫ്.എഫിൽ നിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ചർച്ച എപ്പോൾ നടക്കുമെന്നതിനെ കുറിച്ച് യാതൊരുവിധ വ്യക്തതയും കൈവന്നിട്ടില്ലെന്നും വി.സി പ്രവീൺ പ്രതികരിച്ചു. ഏതെങ്കിലും സംസ്ഥാനത്തിന്റെ ഒരു കോണിലുള്ള ലീഗിനെ കുറിച്ചല്ല ഞങ്ങൾ സംസാരിക്കുന്നത്. രാജ്യത്തെ പ്രമുഖ ലീഗാണിത്, പക്ഷേ ക്ലബ്ബ് ഉടമകൾക്ക് ഇതുവരെ ഫുട്ബോൾ അധികൃതരെ കാണാനിയിട്ടില്ല. ഇത്തവണത്തെ ഐ ലീഗ് സീസൺ തുടങ്ങുന്നതിനു മുൻപും ക്ലബ്ബുകളുടെ മീറ്റിങ്ങൊന്നും വിളിച്ചിട്ടില്ല. എ.ഐ.എഫ്.എഫിൽ നിന്ന് മത്സരങ്ങളുടെ ഫിക്സ്ചർ മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത് - പ്രവീൺ പറഞ്ഞു. Content Highlights:future of the i league after investing so much clubs are still in the dark


from mathrubhumi.latestnews.rssfeed https://ift.tt/2SnSqyq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages