കൊലപാതകത്തിന് പിന്നില്‍ ലോക്കല്‍ കമ്മിറ്റിയംഗം; കൊലയാളി സംഘത്തെ പിന്തുടര്‍ന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കൊലപാതകത്തിന് പിന്നില്‍ ലോക്കല്‍ കമ്മിറ്റിയംഗം; കൊലയാളി സംഘത്തെ പിന്തുടര്‍ന്ന് പോലീസ്

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. കൊലപാതകത്തിന് പിന്നിൽ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമാണെന്നാണ് പോലിസിന് ലഭിച്ച വിവരം. അക്രമിച്ചതിലുള്ള പ്രതികാരമായി കൊലപാതകം ആസൂത്രണം ചെയ്തു, കൃത്യം നിർവഹിക്കാൻ പുറത്തുനിന്നുള്ള കൊലയാളി സംഘത്തെ നിയോഗിച്ചുവെന്നുമാണ്വിവരങ്ങൾ. കസ്റ്റഡിയിലുള്ളവരിൽ നിന്നാണ് പോലീസിന് ഈ വിവരങ്ങൾ ലഭിച്ചത്. കൊല്ലപ്പെട്ട കൃപേഷ്, ശരത് എന്നിവരോട് സിപിഎം പ്രാദേശിക നേതൃത്വത്തിന് വലിയതരത്തിലുള്ള പകയുണ്ടായിരുന്നു, മുൻ വൈരാഗ്യമുണ്ടായിരുന്നു തുടങ്ങിയ സൂചനകളാണ് എഫ്ഐആറിൽ ഉണ്ടായിരുന്നത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്ന നീക്കങ്ങളാണ് അന്വേഷണ സംഘത്തിന്റെ നീക്കങ്ങളിലുമുള്ളത്. നിർണായകമായ നീക്കങ്ങളിലേക്ക് ഇന്നുതന്നെ കടന്നേക്കുമെന്നുള്ള സൂചനയാണ് പോലീസ് നൽകുന്നത്. കൊലപാതകത്തിന് എത്തിയ അക്രമിസംഘം സംസ്ഥാനം വിട്ടുപോയിട്ടില്ല എന്നാണ് സൂചന. കൊലയാളികൾ എവിടെനിന്നുള്ളവരാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സംഘത്തിൽ ഉൾപ്പെട്ടവരേപ്പറ്റിയുള്ള ധാരണ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അക്രമികൾ എത്തിയെന്ന് കരുതുന്ന ജീപ്പിനെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റഡിയിൽ നിന്നുള്ളവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കേസിൽ നിർണായ അറസ്റ്റ് ഇന്നുണ്ടായേക്കും എന്നാണ് സൂചന. ContentHighlights:Periye Political Murder, Police get Crucial Evidences


from mathrubhumi.latestnews.rssfeed http://bit.ly/2Imxw34
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages