ലണ്ടൻ: എഫ്.എ കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയെ തകർത്ത് മാഞ്ചെസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സോൾഷ്യറിന്റെ കുട്ടികൾ മൗറീസിയോ സാറിയുടെ ടീമിനെ തകർത്തുവിട്ടത്. കളം നിറഞ്ഞു കളിച്ചത് ചെൽസിയാണെങ്കിലും യുണൈറ്റഡ് കിട്ടിയ അവസരങ്ങൾ മുതലാക്കുകയായിരുന്നു. ഒരു ഗോൾ സ്കോർ ചെയ്യുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ഫ്രഞ്ച് താരം പോൾ പോഗ്ബയുടെ മികവിലായിരുന്നു സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെകുത്താന്മാരുടെ വിജയം. അലക്സ് ഫെർഗൂസൻ സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ ഒരു മത്സരം വിജയിക്കുന്നത്. ആദ്യ പകുതിയിലായിരുന്നു യുണൈറ്റഡിന്റെ രണ്ടു ഗോളുകളും. സാറിയുടെ പൊസഷൻ ഗെയിമിനെതിരേ പ്രസ്സിങ് ഗെയിമിലൂടെയാണ് സോൾഷ്യർ മറുപടി നൽകിയത്. ഇത്തരത്തിൽ ഇടതു വിങ്ങിലൂടെ നടത്തിയ ഒരു നീക്കമാണ് ആദ്യ ഗോളിന് വഴിവെച്ചത്. ഇടതു വിങ്ങിൽ നിന്നുള്ള പോഗ്ബയുടെ ക്രോസിന് തല വെച്ച ഹെരേര 31-ാം മിനിറ്റിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് പോഗ്ബ യുണൈറ്റഡിന്റെ ലീഡുയർത്തി. വലതുവിങ്ങിൽ നിന്ന് റാഷ്ഫോർഡ് കൊടുത്ത ക്രോസിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെയായിരുന്നു പോഗ്ബയുടെ ഗോൾ. രണ്ടാം പകുതിയിൽ പ്രതിരോധം ശക്തിപ്പെടുത്തിയ യുണൈറ്റഡ് വിജയം പിടിച്ചെടുത്തു. കഴിഞ്ഞ സീസണിൽ തങ്ങളെ തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടം ചൂടിയ ചെൽസിയോടുള്ള മധുരപ്രതികാരം കൂടിയായി യുണൈറ്റഡിനിത്. അവസാന മത്സരത്തിൽ പി.എസ്.ജിയോടേറ്റ പരാജയത്തിന്റെ ക്ഷീണത്തിലായിരുന്നു മാഞ്ചെസ്റ്റർ യുണൈറ്റഡ്. മാത്രമല്ല മർഷ്യൽ, ലിങാർഡ്, ഡി ഹിയ എന്നിവരെക്കൂടാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. പരാജയത്തോടെ ചെൽസി പരിശീലകൻ മൗറിസിയോ സാറിയുടെ നില പരുങ്ങലിലായി. നേരത്തെ ലീഗിൽ മാഞ്ചെസ്റ്റർ സിറ്റിയോട് ചെൽസി എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. Content Highlights:fa cup manchester united beat chelsea
from mathrubhumi.latestnews.rssfeed http://bit.ly/2T06v9x
via
IFTTT
No comments:
Post a Comment