മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പശ്ചിമ ബംഗാളില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പശ്ചിമ ബംഗാളില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍

കൊൽക്കത്ത:പശ്ചിമബംഗാളിലെ ബീർഭൂമിൽ ബി ജെ പി പ്രാദേശിക നേതാവിന്റെ മകളെ അജ്ഞാതസംഘം തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പുറത്തെത്തിയത് കഴിഞ്ഞദിവസമാണ്. തൃണമൂൽ കോൺഗ്രസിൽനിന്ന് കുറച്ചുമാസം മുമ്പ് ബി ജെ പിയിൽ ചേർന്ന സുപ്രഭാത് ബത്യബാലിന്റെ മകളെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. അജ്ഞാതസംഘമല്ല, സുപ്രഭാതും മറ്റു രണ്ടുപേരും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടിയെ ഉത്തർദിനാജ്പുറിൽനിന്ന് ഞായറാഴ്ച പോലീസ് രക്ഷപ്പെടുത്തി. ഉത്തർ ദിനാജ്പുർ പോലീസിന്റെയും ബീർഭൂമിൽനിന്നുള്ള പോലീസ് സംഘവും സംയുക്തമായാണ് ദൽഖോല റെയിൽവേ സ്റ്റേഷനു പരിസരത്തുനിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധമുണ്ടെന്ന് പ്രഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് സുപ്രഭാതിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് സുപ്രഭാതിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് രാജു സർക്കാർ, ദീപാങ്കർ മണ്ഡൽ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതാണെന്നും ഇതിനായി രാജുവിനെയും ദീപാങ്കറിനെയും സുപ്രഭാത് വാടകയ്ക്ക് എടുക്കുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. സുപ്രഭാതിന്റെ ലാഭ്പുറിൽനിന്നുള്ള വീട്ടിൽനിന്ന് മകളെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത വ്യാഴാഴ്ചയാണ് പുറത്തെത്തിയത്. സംഭവം സംഘർഷങ്ങൾക്കും കാരണമായിരുന്നു. തൃണമൂൽ കോൺഗ്രസ് എം എൽ എ മനിറുൾ ഇസ്ലാമിന്റെ വാഹനത്തെ ആൾക്കൂട്ടം പിന്തുടർന്ന് ആക്രമിച്ചിരുന്നു. തുടർന്ന് മനിറുൾ സമീപത്തെ പോലീസ് സ്റ്റേഷനിൽ അഭയംതേടുകയും ചെയ്തിരുന്നു. കുടുംബപ്രശ്നമോ രാഷ്ട്രീയലാഭമോ ലക്ഷ്യമാക്കിയാകാം സുപ്രഭാത് തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. content highlights:West bengal BJP Leader played role in daughters kidnapping gets arrested, west bengal bjp leader


from mathrubhumi.latestnews.rssfeed http://bit.ly/2DNqnD9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages