മുംബൈ: ആഴ്ചയുടെ ആദ്യദിന ഇന്ന് നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 38.58 പോയന്റ് ഉയർന്ന് 35,847.53 എന്ന നിലയിലും നിഫ്റ്റി 6.60 പോയന്റ് ഉയർന്ന് 10,731 എന്ന നിലയിലുമാണ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത 1507 കമ്പനികളുടെ ഓഹരികളിൽ 566 എണ്ണം നേട്ടത്തിലും 872 ഓഹരികൾ നഷ്ടത്തിലുമായപ്പോൾ 61 കമ്പനികളുടെ ഓഹരികൾ മാറ്റമില്ലാതെ തുടരുന്നുണ്ട്. ടെക് മഹീന്ദ്ര, ഒഎൻജിസി, വേദാന്ത, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ് എന്നീ കമ്പനികളുടെ ഓഹരികൾ ലാഭമുണ്ടാക്കിയപ്പോൾ യെസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്, ടിസിഎസ്, കോൾ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2TVuWCe
via
IFTTT
No comments:
Post a Comment