ന്യൂഡൽഹി: അസംസ്കൃത എണ്ണ വിതരണത്തിനുള്ള റീജണൽ ഹബ്ബായി ഇന്ത്യയെ മാറ്റുന്നകാര്യം പരിഗണനയിലാണെന്ന് സൗദി ധനകാര്യ മന്ത്രി. സംഭരണ സംവിധാനങ്ങൾ ഒരുക്കുന്നതിനും റിഫൈനറികൾ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്തുമെന്നും സൗദി മന്ത്രി ആദിൽ ബിൻ അഹമ്മദ് അൽ ജുബൈർ പറഞ്ഞു. ഇന്ത്യയുടെ പെട്രോ കെമിക്കൽ മേഖലയിൽ വൻ മുന്നേറ്റത്തിന് അത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ ആദിൽ ബിൻ അഹമ്മദ് അൽ ജുബൈറും സംഘത്തിലുണ്ടായിരുന്നു. തന്റെ രാജ്യം ഇന്ത്യയുടെ വളർച്ചയെ നോക്കി കാണുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വളർച്ച കൈവരിക്കാനുള്ള സാധ്യതകളും ഇന്ത്യക്ക് മുന്നിലുണ്ട്. റീജണൽ ഹബ്ബ് ഇന്ത്യയിൽ തുടങ്ങുന്നതിനൊപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യയിൽ സൗദി നിക്ഷേപം നടത്തും. മഹാരാഷ്ട്രയിൽ റിഫൈനറി സ്ഥാപിക്കുന്നതിന് സൗദി അരാംകോ 44 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയായിരിക്കും അതെന്നും സൗദി മന്ത്രി പറഞ്ഞു. Content Highlights:Saudi Arabia to make India regional hub for oil supply: Saudi FM
from mathrubhumi.latestnews.rssfeed https://ift.tt/2TbsjPL
via
IFTTT
No comments:
Post a Comment