ഇടുക്കി: ഇടുക്കിയിലെ ഭവന രഹിതർക്കായി സർക്കാർ നിർമിച്ച ഫ്ലാറ്റ് സമുച്ചയം ഇന്ന് തുറന്നു കൊടുക്കും. ഇടുക്കിയിലെ 165 കുടുംബങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഇടം നല്‍കുന്ന കെട്ടിട സമുച്ചയത്തില്‍ ആറു നിലകളിലായി 217 ഫ്ലാറ്റുകളാണ് ഉള്ളത്. താമസത്തിനൊപ്പം യുവാക്കളുടെയും കുട്ടികളുടെയും മാനസീക ശാരീരിക വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തില്‍ അത്യാധുനിക സൗകരങ്ങളും കെട്ടിട സമുച്ചയവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചിട്ടുണ്ട്.
അടിമാലി മച്ചിപ്ലാവിൽ ഇരുന്നൂറേക്കർ മെഴുകുംചാൽ പാതയോരത്താണ് കെട്ടിട സമുച്ചയം. ഏകദേശം ഒന്നര ഏക്കര്‍ സ്ഥലത്തായി താമസ സൗകര്യത്തിന് പുറമേ ആരോഗ്യ ഉപകേന്ദ്രം, അങ്കണവാടി, ലൈബ്രറി, തൊഴിൽ പരിശീലന കേന്ദ്രം, കളിസ്ഥലം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്. 26 കോടി ചെലവിൽ ജനനി പദ്ധതി പ്രകാരം ഭവനം ഫൗണ്ടേഷൻ കേരളയാണ് നിർമാണം പൂർത്തീകരിച്ചത്.
ഫൗണ്ടേഷന്റെ ഏറ്റവും വലിയ പദ്ധതിയില്‍ കിടപ്പുമുറിയും അടുക്കളയും ഹാളും ഉൾപ്പെടെ 400 ചതുരശ്ര അടി വിസ്തീർണമാണ് ഒരോ ഫ്ലാറ്റിനുമുള്ളത്. ഫ്ലാറ്റിലേക്ക് റോഡും പഞ്ചായത്ത് നിർമിച്ചിട്ടുണ്ട്. 10.50 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്. ഇതിന് പുറമേ മാലിന്യ സംസ‌്കരണത്തിനായി 12 ലക്ഷം രൂപയുടെ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. വർഷങ്ങളായി സ്വന്തമായി വീട് ഇല്ലാതെ പുറമ്പോക്കിലും വാടകവീടുകളിലും ബന്ധുവീടുകളിലും അന്തിയുറങ്ങിയിരുന്ന 165 കുടുംബങ്ങൾലാണ് ഇന്നുമുതൽ ഫ്ലാറ്റ‌് സമുച്ചയത്തിലേക്ക് മാറുന്നത്.
അടിമാലി പഞ്ചായത്തിൽ 473 ഭൂ, ഭവന രഹിതര്‍ ഉണ്ടെന്നാണ്കണക്കാക്കുന്നത്. പഞ്ചായത്ത് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി എ സി മൊയ‌്തീൻ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുന്നത്. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ടി പി രാമകൃഷ്ണൻ താക്കോൽ ദാനചടങ്ങ് ഉദ്ഘാടനംചെയ്യും. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ജോയ‌്സ് ജോർജ് എംപി, നവകേരള മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളാകും.
from mangalam.com https://ift.tt/2NsZ7ya
via IFTTT
No comments:
Post a Comment