ടീമുകളുടെ സുരക്ഷ തന്നെയാണ് പ്രധാനം; ബി.സി.സി.ഐക്ക് ഐ.സി.സിയുടെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ടീമുകളുടെ സുരക്ഷ തന്നെയാണ് പ്രധാനം; ബി.സി.സി.ഐക്ക് ഐ.സി.സിയുടെ മറുപടി

ദുബായ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ച് ബി.സി.സി.ഐ അയച്ച കത്തിന് മറുപടിയുമായി ഐ.സി.സി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ബി.സി.സി.ഐ അയച്ച കത്ത് ലഭിച്ചെന്നും ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്ക്കു തന്നെയാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ഐ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ വ്യക്തമാക്കി. ലോകകപ്പിൽ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മാർച്ച് രണ്ടിന് ദുബായിൽ ചേരുന്ന ഐ.സി.സിയുടെ ബോർഡ് മീറ്റിങ്ങിൽ ബി.സി.സി.ഐയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള ബി.സി.സി.ഐയുടെ കത്ത് ബോർഡ് മീറ്റിങിൽ അവതരിപ്പിക്കും. സുരക്ഷയിൽ എല്ലാ ക്രിക്കറ്റ് ബോർഡുകളും സംതൃപ്തരാകും എന്നാണ് വിശ്വാസമെന്നും ശശാങ്ക് മനോഹർ പറഞ്ഞു. Content Highlights:security of teams our top priority icc chief


from mathrubhumi.latestnews.rssfeed https://ift.tt/2tzOGjy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages