വിശാഖപട്ടണം: ഇന്ത്യ - പാകിസ്താൻ ലോകകപ്പ് ക്രിക്കറ്റ്മത്സരം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തിൽ മൗനം വെടിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. പാകിസ്താനെതിരേ കളിക്കണോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും ബി.സി.സി.ഐയും എന്തു തീരുമാനമെടുക്കുന്നോ അതിനൊപ്പം നിൽക്കുമെന്ന് കോലി അറിയിച്ചു. നേരത്തെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രിയും ഇതേഅഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഓസീസിനെതിരേ ഞായറാഴ്ച നടക്കുന്ന ട്വന്റി 20 മത്സരത്തിനു മുൻപായി വിശാഖപട്ടണത്ത് നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോലി. പുൽവാമയിൽ ജീവൻ വെടിഞ്ഞ സി.ആർ.പി.എഫ് ജവാൻമാരുടെ കുടുംബങ്ങളോട് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ഞങ്ങളുടെ രാജ്യത്തിന് എന്താണോ വേണ്ടത്, എന്താണോ ബി.സി.സി.ഐ തീരുമാനിക്കുന്നത് ഞങ്ങൾ അതിനൊപ്പം നിൽക്കും. സർക്കാരും ക്രിക്കറ്റ് ബോർഡും എന്ത് തീരുമാനിക്കുന്നോ ഞങ്ങളും അതിനൊപ്പമാകും, ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു-കോലി വ്യക്തമാക്കി. #WATCH Virat Kohli on Ind Vs Pak in World Cup says, "Our sincere condolences to the families of CRPF soldiers who lost their lives in #PulwamaAttack. We stand by what the nation wants to do and what the BCCI decides to do." pic.twitter.com/gjyJ9qDxts — ANI (@ANI) February 23, 2019 പാകിസ്താനെതിരേ കളിക്കണോ എന്ന കാര്യം ബി.സി.സി.ഐക്കും കേന്ദ്ര സർക്കാരിനും വിട്ടിരിക്കുകയാണെന്നായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ. പുൽവാമ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായിരുന്നു. ഈ അവസരത്തിൽ ഇംഗ്ലണ്ടിൽ ഈ വർഷം നടക്കുന്ന ലോകകപ്പിൽ ഉൾപ്പടെ പാകിസ്താനുമായുള്ള മത്സരങ്ങളിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കണമെന്ന് മുൻ താരങ്ങളടക്കം പലരും ആവശ്യമുന്നയിച്ചിരുന്നു. ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും രംഗത്തെത്തി. ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിച്ച് ഇന്ത്യ അവർക്ക് രണ്ടു പോയന്റ് വെറുതെ നൽകുന്നതു കാണാൻ താൽപ്പര്യമില്ലെന്ന് സച്ചിൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള നീക്കം ചിരവൈരികളായ പാകിസ്താനെ ലോകകപ്പിൽ സഹായിക്കുക മാത്രമേ ചെയ്യൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഒരിക്കൽ കൂടി ഇന്ത്യ പാകിസ്താനെ തോൽപ്പിക്കുന്നതു കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ അഭിപ്രായവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്ക്കറും രംഗത്തെത്തി. എന്നാൽ പാകിസാതനുമായി യാതൊരു വിധത്തിലുമുള്ള സഹകരണവും വേണ്ടെന്നായിരുന്നു സൗരവ ഗാംഗുലിയുടെ നിലപാട്. ഹർഭജൻ സിങ്ങും ബി.സി.സി.ഐയിലെ ഒരു വിഭാഗവും ഇന്ത്യ, പാകിസ്താനെതിരായ ലോകകപ്പ് മത്സരം ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. 2012 മുതൽ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. 2007-ലാണ് ഇരു ടീമുകളും അവസാനമായി ഒരു പരമ്പര കളിച്ചത്. Content Highlights:virat kohli reaction pulwama attack india vs pakistan world cup
from mathrubhumi.latestnews.rssfeed https://ift.tt/2Tacskj
via
IFTTT
No comments:
Post a Comment