ആലപ്പുഴ: എൻഎസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ. എൻഎസ്എസിന്റെ മാടമ്പിത്തരം കൈയിൽ വെച്ചാൽ മതിയെന്നും അവരുടെ പിന്നാലെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടുകാലത്തെ തമ്പ്രാക്കന്മാരുടെ നിലപാടാണ് എൻഎസ്എസിനെന്നും അദ്ദേഹം പറഞ്ഞു. ചില സമുദായ സംഘടനകളുടെ നേതാക്കൾ മാത്രമേ ഞങ്ങളെ എതിർക്കുന്നുള്ളു. എല്ലാ സമുദായ സംഘടനകളിലെയും സാധാരണക്കാരായ ജനങ്ങൾ, തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങിയവർ ഇടതുപക്ഷത്തിന്റെ കൂടെയാണെന്നും ഇടതുപക്ഷത്തിന്റെ ശക്തിയാണ് ഇതെന്നും കോടിയേരി പറഞ്ഞു. എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ, മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതികേടോ സിപിഎമ്മിനില്ലെന്നും കോടിയേരി വ്യക്തമാക്കി. എൻഎസ്എസിന്റെ മാടമ്പിത്തരം കൈയിൽ വെച്ചാൽ മതിയെന്നും കോടിയേരി പറഞ്ഞു. സവർണ മേധാവികളുടെ നിലപാടാണ് എൻഎസ്എസിന്. ഇവരുടെ രാഷ്ട്രീയ നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. എൻഎസ്എസ് മുൻകാലത്തും ഇത്തരം നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിലപാടുകളെന്നും കോടിയേരി പറഞ്ഞു. ഇത്തരം ശബ്ദത്തെയൊന്നും സിപിഎം അംഗീകരിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. എല്ലാ രാഷ്ട്രീയപാർട്ടിയിലും പ്രവർത്തിക്കുന്നവർ ഉള്ള ഒരു സംഘടന ഇത്തരത്തിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് രാഷ്ട്രീയപാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുണ്ട്. ആ വെല്ലുവിളി നേരിട്ടിട്ടുമുണ്ട്. അവർ ഉൾപ്പെടുന്ന മുന്നണിയെ തോൽപ്പിച്ച് 1986ൽ ഇടതുപക്ഷം അധികാരത്തിൽ വന്നത്. ഇത്തരം ഇടപെടലുകൾ മുമ്പും അവർ നടത്തിയിട്ടുണ്ട്. അതിനെ നേരിടാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന് തെളിയിച്ചിട്ടുമുണ്ട്-അദ്ദേഹം പറഞ്ഞു. Content Highlights:CPIM Kodiyeri Balakrishnan Critics NSS
from mathrubhumi.latestnews.rssfeed https://ift.tt/2XjfFgH
via
IFTTT
No comments:
Post a Comment