നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്നു: ടൂറിസം മന്ത്രി ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്നു: ടൂറിസം മന്ത്രി ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു

കാത്മണ്ഡു: നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. നേപ്പാളിലെ തെഹ്‌റാത്തും ജില്ലയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്്. നേപ്പാള്‍ വ്യോമ മന്ത്രാലയത്തിന്റെ ഹെലികോപ്ടറാണ് തകര്‍ന്നു വീണത്.

ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയും ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മറ്റ് ആറു പേരുമാണ് മരിച്ചതെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഏവിയേഷന്‍ ഉദ്യോഗസ്ഥനായ ആങ് ഷെറിങ് ഷെര്‍പ്പ, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ അംഗരക്ഷകന്‍ ബിരേന്ദ്ര പ്രസാദ് ശ്രേസ്ത, സിവില്‍ ഏവിയേഷന്‍ അതേറിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹെലികോപ്ടര്‍ കാണാതായതിനു തൊട്ടു പിന്നാലെ പതിബര പ്രദേശത്ത് ഹെലികോപ്ടര്‍ തകര്‍ന്നതിന്റെ സുചന ലഭിക്കുകയായിരുന്നു.



from mangalam.com https://ift.tt/2XsciEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages