പാക്കിസ്താനില്‍ കടന്ന് ബിന്‍ ലാദനെ കൊല്ലാമെങ്കില്‍.. ഇന്ത്യയ്ക്കും അതിന് കഴിയും: മുന്നറിയിപ്പുമായി അരുണ്‍ ജെയ്റ്റലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

പാക്കിസ്താനില്‍ കടന്ന് ബിന്‍ ലാദനെ കൊല്ലാമെങ്കില്‍.. ഇന്ത്യയ്ക്കും അതിന് കഴിയും: മുന്നറിയിപ്പുമായി അരുണ്‍ ജെയ്റ്റലി

ന്യൂഡല്‍ഹി: പാക്കിസ്താനിലെ അബട്ടാബാദില്‍ കടന്നുചെന്ന് അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിക്കാന്‍ യുഎസിനു കഴിയുമെങ്കില്‍ ഇന്ത്യയ്ക്കും ഇത്തരത്തിലൊരു നീക്കം നടത്താന്‍ കഴിയുമെന്ന മുന്നറിയിപ്പുമായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി. പാക്കിസ്താനില്‍ ഒളിവില്‍ കഴിയുന്ന ജയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസദിനെതിരെ അത്തരത്തില്‍ നടപടിയെടുക്കാന്‍ മടിയില്ലെന്ന് പരോക്ഷ പരാമര്‍ശമാണ് ജയ്റ്റലി നടത്തിയതെന്നാണ് വിലയിരുത്തല്‍.

40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറും, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധരനായ ഹഫീസ് സയിദും പാക്കിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനെയാണ് ഇന്ത്യ ശക്തമായി എതിര്‍ക്കുന്നത്.

പുല്‍വാമ ആക്രമണത്തിന പിന്നാലെ ജയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്താനിലെ ബാലാക്കോട്ടുള്ള ഏറ്റവും വലിയ പരിശീലന ക്യാമ്പിനു നേരെ ചൊവ്വാഴ്ചയാണ് ഇന്ത്യ ആക്രമണം നടത്തിയത്. അല്‍ ഖ്വായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിില്‍ കഴിഞ്ഞിരുന്ന അബോട്ടബാദില്‍ നിന്ന് 60 കിലോ മീറ്റര്‍ മാത്രം അകലെയാണ് ഇന്ത്യ ആക്രമണം നടത്തിയ ബലാക്കോട്ട്്. 2011 ലാണ് യുഎസ് നേവി കമാന്‍ഡോസ് പാക്കിസ്താനിലെ അബോട്ടാബാദില്‍ കടന്ന് ബിന്‍ ലാദനെ വധിച്ചത്. പാക്കിസ്താന്റെ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനം അബോട്ടാബാദിലാണ്.



from mangalam.com https://ift.tt/2SxUBzm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages