ഷൂട്ടിങ്ങ് ലോകകപ്പില്‍ പങ്കെടുക്കുന്ന സേനാ താരങ്ങളെ വിളിപ്പിച്ചു: രവി കുമാറിനും ദീപക് കുമാറിനും കര്‍ശന നിര്‍ദേശം! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ഷൂട്ടിങ്ങ് ലോകകപ്പില്‍ പങ്കെടുക്കുന്ന സേനാ താരങ്ങളെ വിളിപ്പിച്ചു: രവി കുമാറിനും ദീപക് കുമാറിനും കര്‍ശന നിര്‍ദേശം!

ന്യുഡല്‍ഹി: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം അതിരൂഷമായിരിക്കുന്ന സാഹചര്യത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ്ങ് ലോകകപ്പില്‍ പങ്കെടുക്കുന്ന സേനാ താരങ്ങളെ ഐഎഎഫ് വിളിപ്പിച്ചു. റൈഫിള്‍ ഷൂട്ടര്‍മാരായ രവി കുമാര്‍, ദീപക് കുമാര്‍ എന്നീ താരങ്ങളെയാണ് ഇന്ത്യന്‍ വ്യോമസേന വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

സംഘര്‍ഷം കനത്ത സാഹചര്യത്തിലാണ് കര്‍ണി സിങ് ഷൂട്ടിങ്ങ് റേഞ്ചിലുള്ള ഇരു താരങ്ങള്‍ക്കും ഐഎഎഫ് അധികൃതര്‍ നേരിട്ട് വിളിച്ച് നിര്‍ദേശം നല്‍കിയത്. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ നേരത്തെ സേന തിരിച്ചു വിളിച്ചിരുന്നു. ഏതു സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദീപകും രവി കുമാറും മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടിയിലില്ലാത്തത്. നിലവില്‍ തങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നതെന്ന് രവി കുമാര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ അസാധാരണ സാഹചര്യങ്ങള്‍ വെച്ച് ഡ്യൂട്ടിയിലല്ലെങ്കിലും പ്രോട്ടോക്കോള്‍ പാലിക്കണം. ഇനി എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ചെല്ലുമ്പോള്‍ തങ്ങള്‍ ഇരുവരും വിശദമായ പരിശോധനകള്‍ക്ക് വിധേയമാകണം എന്നും രവി കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രവി കുമാറും ദീപക് കുമാറും ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൗന്‍ഡ് സ്റ്റാഫ് ആണ്. രാജ്യത്തിനായി ഏതു സമയത്തും സേനയ്‌ക്കൊപ്പം സജ്ജരാകാന്‍ തങ്ങള്‍ സന്നദ്ധരാണ്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങ് എന്നതിന് സെക്കന്‍ഡറി പരിഗണന മാത്രമേ നല്‍കുകയുള്ളുവെന്നും രവി കുമാര്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ്ങ് ലോകകപ്പില്‍ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളിലും, ഇതേ ഇനത്തിലെ മിക്‌സഡ് ടീം വിഭാഗത്തിലുമാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ടിനങ്ങളിലും താരങ്ങള്‍ക്ക് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല.



from mangalam.com https://ift.tt/2Sv42Q2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages