കശ്മീരില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീഷണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കശ്മീരില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീഷണി

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ അഞ്ചാം നാള്‍ കശ്മീരില്‍ കൂടുതല്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍. പ്രദേശവാസികളായ ചെറുപ്പക്കാരെ ഉപയോഗിച്ചായിരിക്കും ആക്രമണം. തങ്ങള്‍ക്ക് ഇത് ജീവന്‍മരണ പോരാട്ടമാണെന്നും ഹിസ്ബുള്‍ പറയുന്നു. ഇതാദ്യമായാണ് കശ്മീരിലെ വിഘടന തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ പരസ്യമായി ഭീഷണിയുമായി രംഗത്തെത്തുന്നത്. ഇതുവരെ കശ്മീരില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിരുന്നത് പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ചൊവ്വാഴ്ച പുറത്തുവിട്ട 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തിലാണ് ഭീഷണി ഉയര്‍ത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത് പ്രചരിക്കുന്നുണ്ട്. ഹിസ്ബുള്‍ ഓപറേഷണല്‍ കമാന്‍ഡര്‍ റിയാസ് നയ്കൂവാണ് ഓഡിയോ ഇറക്കിയത്. കശ്മീര്‍ ജനതയോട് ചെയ്യുന്ന അതിക്രമങ്ങളുടെ ഫലമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് നയ്കൂ വാദിക്കുന്നത്.

''നിങ്ങള്‍ ഇവിടെ ആയിരിക്കുന്ന കാലത്തോളം നിങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കും. നിങ്ങളുടെ സൈന്യം ഇവിടെയുള്ള കാലത്തോളം നിങ്ങളുടെ സൈനികരുടെ ശവമഞ്ചങ്ങള്‍ നിറയുന്നത് തുടരും. ഞങ്ങള്‍ മരിക്കാന്‍ തയ്യാറാണ്, എന്നാല്‍ നിങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയുമില്ല' നായ്കൂ പറയുന്നു. ദക്ഷിണ കശ്മീര്‍ സ്വദേശിയാണ് നയ്കൂ.

സ്വാതന്ത്ര്യമെന്നത് കശ്മീരി യുവാക്കളുടെ വികാരമാണ്. അതിനായി തങ്ങളുടെ ജീവന്‍തന്നെ സമര്‍പ്പിക്കും. കീഴടങ്ങുന്നതിനേക്കാള്‍ മരിക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങളുടെ കൗമാരക്കാരായ കുട്ടികള്‍ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവച്ച് സൈനിക വാഹനത്തിനു മുന്നില്‍ എത്തുന്ന കാലം അകലെയല്ല. അടിമത്വത്തെക്കാള്‍ ഞങ്ങള്‍ മരിക്കാനാണ് ഇഷ്ടപ്പെടുന്നത്-നായ്കൂ പറയുന്നു.

കശ്മീര്‍ താഴ്‌വരയിരിലെ ഏറ്റവും കുപ്രസിദ്ധനായ ഭീകരനാണ് നയ്കൂ. കശ്മീര്‍ ജനതയ്ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നാണ് അയാളുടെ നിലപാട്. സൈനികര്‍ക്കു നേരെ ചാവേര്‍ ആക്രമണം നടത്തിയയാള്‍ കശ്മീരിയാണ്. സൈന്യം അയാളോട് കാണിച്ച ക്രൂരതയാണ് ഇത്തരമൊരു ആക്രമണത്തിന് അയാളെ പ്രേരിപ്പിച്ചത്. ഇത്തരം ആക്രമണങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യന്‍ സേന കശ്മീരില്‍ നിന്ന്് പിന്മാറുന്നത് വരെ ആക്രമണങ്ങള്‍ തുടരുമെന്നും നയ്കൂ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

അതേസമയം, ഇത്തരം ആക്രമങ്ങളില്‍ സുരക്ഷാസേന ഏറെ ജാഗ്രതയിലാണെന്ന് സൈന്യം വ്യക്തമാക്കി. ഏറെക്കാലത്തിനു ശേഷമാണ് ഇത്തരമൊരു ആക്രമണം നടന്നത് . ഇതിനെ തങ്ങള്‍ അതിജീവിക്കുമെന്നും ഭാവിയില്‍ അത് തടയുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ലഫ്.ജനറല്‍ കന്‍വാള്‍ ജീത്ത് സിംഗ് ദില്ലണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സി.ആര്‍.പി.എഫ് വാഹന വ്യൂഹത്തിന് നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യൂവരിച്ചത്. 2000ല്‍ സൈനിക ആസ്ഥാനത്തിനുനേര്‍ക്ക് 17കാരനായ അഫാഖ് അഹമ്മദ് ഷാ കാര്‍ ഓടിച്ചുകയറ്റി നടത്തിയ ചാവേര്‍ ആക്രമണം നടത്തിയിരുന്നു.



from mangalam.com https://ift.tt/2IpDWOW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages