സപ്ലൈകോയ്ക്ക് പൂട്ടുവീഴുമോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

സപ്ലൈകോയ്ക്ക് പൂട്ടുവീഴുമോ

തിരുവനന്തപുരം: സബ്സിഡികൊടുത്ത് കടംകയറി പൂട്ടലിന്റെ വക്കിലാണ് സർക്കാർ സ്ഥാപനമായ സപ്ളൈകോ. അഞ്ചുവർഷത്തേക്ക് 13 ഇനം സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഇടതുമുന്നണി നടപ്പാക്കിയതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്. കഴിഞ്ഞ സാമ്പത്തികവർഷം 431 കോടിയായിരുന്നു സപ്ളൈകോയുടെ നഷ്ടം. ഈ സാമ്പത്തികവർഷം നവംബർവരെ 210 കോടിയും. കുടിശ്ശിക കൂടിയതോടെ വിതരണക്കാരും സാധനങ്ങൾ നൽകാതായി. ഇതോടെ മാവേലി സ്റ്റോറുകളടക്കമുള്ള വിതരണകേന്ദ്രങ്ങളിൽ അവശ്യസാധനങ്ങൾ മാസങ്ങളായി ലഭിക്കുന്നില്ല. യു.ഡി.എഫ്. സർക്കാർ വിപണി വിലയെക്കാൾ 20 ശതമാനം കുറച്ചായിരുന്നു സബ്സിഡി നിരക്ക് നിശ്ചയിച്ചിരുന്നത്. സർക്കാർ അധികാരത്തിലേറിയപ്പോഴുള്ള വില അതേപടി നിലനിർത്തുകയാണ് എൽ.ഡി.എഫ്. ചെയ്തത്. അന്നും ഇന്നും വെളിച്ചെണ്ണയ്ക്ക് 90 രൂപ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലേറുമ്പോൾ വെളിച്ചെണ്ണയ്ക്ക് വില കുറവായിരുന്നു. കാർഡ് ഒന്നിന് ഒരുകിലോ വെളിച്ചെണ്ണ 90 രൂപ നിരക്കിൽ നൽകി. ഇപ്പോൾ വെളിച്ചെണ്ണ പൊതുവിപണിയിൽ 200 രൂപയ്ക്ക് മുകളിലായി. 90 രൂപയാണ് ഇപ്പോഴും സപ്ലൈകോയിൽ വില. ഇതിന് സപ്ലൈകോയ്ക്ക് 100 കോടി ചെലവുവരുന്നുണ്ട്. ജയ അരിയുടെ സ്ഥിതിയും സമാനം. കിലോയ്ക്ക് 25 രൂപ നിരക്കിൽ അഞ്ചുകിലോ അരിയാണ് മുൻസർക്കാർ നൽകിയത്. പൊതുവിപണിയിൽ അരിവില 50 രൂപയ്ക്കടുത്ത് എത്തിയപ്പോഴും 25 രൂപ നിരക്കിൽ 10 കിലോ അരി നൽകി. പഞ്ചസാരയുടെ വിലയും 22 രൂപയിൽ നിലനിർത്തി. പഞ്ചസാരയ്ക്കും വെളിച്ചെണ്ണയ്ക്കും മാത്രം സബ്സിഡി ഇനത്തിൽ നഷ്ടം 200 കോടി രൂപ. നഷ്ടക്കണക്ക് മാത്രം 2017-18ൽ സബ്സിഡി ഇനങ്ങൾ വിതരണം ചെയ്തതുവഴി 431 കോടിയാണ് കോർപ്പറേഷന് നഷ്ടം. സർക്കാർ 200 കോടി സബ്സിഡി വിഹിതമായി നൽകി. 4000 കോടിയുടെ വിറ്റുവരവിൽ 1200 കോടി സബ്സിഡി സാധനങ്ങൾ വിറ്റതുവഴിയാണ് ലഭിച്ചത്. ഈ വർഷം നവംബർവരെ 210 കോടി സബ്സിഡി സാധനങ്ങളുടെ വിതരണത്തിൽ നഷ്ടമായി. ഈ സാമ്പത്തിക വർഷം 200 കോടി സബ്സിഡി സഹായമായി ബജറ്റിൽ വകയിരുത്തിയതിൽ 100 കോടി നൽകി. 25 കോടി പിന്നീട് അനുവദിച്ചെങ്കിലും ലഭിച്ചില്ല. ശേഷിക്കുന്ന പണം എന്നുലഭിക്കുമെന്ന് കോർപ്പറേഷനും ധാരണയില്ല. വിതരണക്കാർക്കും കുടിശ്ശിക 200 കോടി രൂപയാണ് വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ളത്. നാലുമാസമായി വിതരണക്കാർ ടെൻഡറിലും പങ്കെടുക്കുന്നില്ല. സാമ്പത്തികപ്രതിസന്ധിയുള്ള സ്ഥാപനത്തിന് ഇനി കടം കൊടുക്കാനാകില്ലെന്ന നിലപാടിലാണവർ. ടെൻഡറിൽ പങ്കെടുത്താലും കുടിശ്ശിക തീർത്താലേ സാധനങ്ങളുടെ വിതരണം ഏറ്റെടുക്കൂവെന്ന് വിതരണക്കാർ പറഞ്ഞു. പ്രളയ കിറ്റിന്റെ പണവും ലഭിച്ചില്ല സബ്സിഡി പണം കൂടാതെ സർക്കാർ നിർദേശപ്രകാരം പ്രളയബാധിത പ്രദേശത്ത് മൂന്നുമാസം ഭക്ഷണക്കിറ്റ് വിതരണം ചെയ്ത വകയിൽ 105 കോടി രൂപ സപ്ലൈകോയ്ക്ക് നൽകാനുണ്ട്. 500 രൂപയുടെ ഭക്ഷ്യസാധനങ്ങൾ തിരുവനന്തപുരം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാലുമാസം വിതരണംചെയ്തതിന് 62 കോടിയും ക്യാമ്പുകളിൽ ഭക്ഷണസാധനങ്ങളെത്തിച്ചതിന് 43 കോടിയും. അവസാന മാസങ്ങളിൽ പണം കൊടുക്കാത്തതിനാൽ കരാറുകാർ സാധനങ്ങൾ നൽകിയില്ല. തുടർന്ന്, കിറ്റിൽ സാധനങ്ങൾ ലഭിച്ചില്ലെന്ന പരാതിയുമുയർന്നു. സപ്ലൈകോ സംഭരിച്ച 130 കോടിയുടെ നെല്ല് പ്രളയത്തിൽ വെള്ളംകയറി നഷ്ടപ്പെട്ടു. ഇതിൽ 50 കോടിയോളം ഇൻഷുറൻസ് പരിരക്ഷയിൽ ലഭിക്കും. കേടായ ധാന്യം വിറ്റവകയിലും 25 കോടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാലും 55 കോടി നഷ്ടം ബാക്കി. ചെലവുകുറച്ച് വരുമാനം കൂട്ടും സപ്ലൈകോയുടെ സാമ്പത്തിക ബുദ്ധിമുട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ധനമന്ത്രിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വിപണി ഇടപെടലിന് മുൻ സർക്കാർ 70 കോടി രൂപയാണ് വിലയിരുത്തിയത്. എൽ.ഡി.എഫ്. സർക്കാർ കഴിഞ്ഞ മൂന്നുവർഷമായി 200 കോടി നൽകുന്നു. അത് തികയാതെ വന്നാൽ കൂടുതൽ പണം കണ്ടെത്തും. ചെലവുകുറച്ച് വരുമാനം കൂട്ടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട് -ഭക്ഷ്യമന്ത്രി പി. തിലോത്തമൻ Content Highlights:Supplyco in Crisis for Subsidy


from mathrubhumi.latestnews.rssfeed http://bit.ly/2RSCsMv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages