പി.പി. മുകുന്ദൻ പറയുന്നു: മത്സരം സമ്മർദതന്ത്രമല്ല; ആൾക്കൂട്ടം വോട്ടാണെന്ന്‌ ധരിച്ചാൽ അപകടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

പി.പി. മുകുന്ദൻ പറയുന്നു: മത്സരം സമ്മർദതന്ത്രമല്ല; ആൾക്കൂട്ടം വോട്ടാണെന്ന്‌ ധരിച്ചാൽ അപകടം

തിരുവനന്തപുരം: സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ബി.ജെ.പി.യെ സമ്മർദത്തിനാക്കാനുള്ള തന്ത്രമല്ലെന്ന് മുതിർന്നനേതാവ് പി.പി. മുകുന്ദൻ. വിവിധ പാർട്ടികളിലുള്ള അയ്യപ്പഭക്തരാണ് ശബരിമലയുടെ പേരിൽ നാമജപത്തിനിറങ്ങിയത്. ആൾക്കൂട്ടം ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന് ധരിക്കുന്നത് അപകടമാണ് -അദ്ദേഹം പറയുന്നു. *ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിലൂടെ ഹൈന്ദവ ഏകീകരണം ഉണ്ടായോ? ഹൈന്ദവർക്കിടയിൽ വലിയൊരു മൂവ്മെന്റ് ഉണ്ടായി. അത് സംഘടന എത്രകണ്ട് ഉപയോഗിച്ചെന്നതിലാണ് സംശയം. സെക്രട്ടേറിയറ്റ് പടിക്കൽ ബി.ജെ.പി. നടത്തിയ സമരത്തെപ്പറ്റിയും ഇതാണ് പറയാനുള്ളത്. സമരം നടത്തേണ്ടത് പത്തനംതിട്ടയിലായിരുന്നു. ശബരിമലയിൽ വരുന്ന ഭക്തരെങ്കിലും കാണുമായിരുന്നു. നാമജപഘോഷയാത്രയ്ക്കുവന്ന വിശ്വാസികളെ വിസ്മരിക്കാനാവില്ല. വന്നവരെല്ലാം ബി.ജെ.പി.ക്കാരാണെന്ന് കരുതരുത്. വ്യത്യസ്ത പാർട്ടിയിലുള്ളവരാണ് അവരെന്ന ബോധ്യം വേണം. * തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പാർട്ടിയുടെ സ്ഥാനാർഥിയെ ബാധിക്കില്ലേ? അത് പാർട്ടിയാണ് ആലോചിക്കേണ്ടത്. ഞാൻ മത്സരിക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു. അവരുമായി ചർച്ച നടത്തും. * പാർട്ടിയിൽ പുനഃക്രമീകരണം ആവശ്യപ്പെട്ടല്ലോ? പുനഃസംഘടനയല്ല, പുനഃക്രമീകരണമാണ് വേണ്ടത്. ജനസംഘത്തിന്റെ കാലംതൊട്ടേയുള്ള പ്രവർത്തകരെ പാർശ്വവത്കരിച്ചു. ഈ അവഗണന പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞടുപ്പിനെ ബാധിക്കും. പുതിയ ആൾക്കാർ വരട്ടെ. പക്ഷേ, പഴയവരെയും പരിഗണിക്കണം. *പാർട്ടിയിലേക്കുള്ള തിരിച്ചുവരവിന് എന്താണ് തടസ്സം? പല ചേരികൾതന്നെ. തിരിച്ചുപോയവരുടെ കഴിവ് ഉപയോഗിക്കുന്ന കാഴ്ചപ്പാടുണ്ടാകണം. ഞാൻ ഇതുവരെ പാർട്ടിക്കെതിരേ സംസാരിച്ചിട്ടില്ല. ആർ.എസ്.എസ്. വേറെ, പാർട്ടി വേറെ. ആർ.എസ്.എസിനെ തള്ളിപ്പറയാൻ ഞാനുണ്ടാവില്ല. ആർ.എസ്.എസിലൂടെയാണ് ഞാൻ വളർന്നത്. നേതൃത്വത്തിന്റെ കഴിവുകേട് നിരാശപ്പെടുത്തുന്നു. ഒരോ തവണ ഒരോ നിലപാട്. ഇത് വിശ്വാസ്യത നഷ്ടപ്പെടുത്തി. പത്തുവർഷമായി പുറത്തുനിൽക്കുന്നു. തിരിച്ചെടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. തടസ്സമുണ്ടെങ്കിൽ തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽപ്പോരെ. Content Hifghlights:Rebel BJP Leader P P Mukundan


from mathrubhumi.latestnews.rssfeed http://bit.ly/2WSFwfk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages