മോദിക്ക് ലഭിച്ച ഉപഹാരങ്ങൾ ലേലം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

മോദിക്ക് ലഭിച്ച ഉപഹാരങ്ങൾ ലേലം ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ആയിരത്തി എണ്ണൂറോളം ഉപഹാരങ്ങളുടെ ലേലനടപടികൾ പൂർത്തിയായി. രണ്ടാഴ്ചമുമ്പ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ വെച്ചാണ് ലേലം ആരംഭിച്ചത്. ലേലത്തുക സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലഭിച്ച തുക കേന്ദ്രസർക്കാരിന്റെ ഗംഗാ ശുചീകരണ പദ്ധതിയായ ‘നമാമി ഗംഗ’യ്ക്കായി ഉപയോഗിക്കും. തടിയിൽ കൊത്തിയെടുത്ത ഇരുചക്രവാഹന രൂപത്തിനും ഒരു പെയിന്റിങ്ങിനും അഞ്ചുലക്ഷം രൂപ വീതം ലഭിച്ചു. അയ്യായിരം രൂപ വിലയുള്ള ശിവപ്രതിമയ്ക്ക് 10 ലക്ഷവും 4000 രൂപയുടെ അശോകസ്തംഭ രൂപത്തിന് 13 ലക്ഷവും ലഭിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അസമിൽനിന്ന് സമ്മാനമായി ലഭിച്ച 2000 രൂപ വിലമതിക്കുന്ന തട്ടോടുകൂടിയ പരമ്പരാഗത പൂജത്തളികയ്ക്ക് 12 ലക്ഷവും 4000 രൂപയുടെ ഗൗതമബുദ്ധ പ്രതിമയ്ക്ക് ഏഴുലക്ഷവും ലഭിച്ചു.ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്പോഴും മോദി സമ്മാനമായി ലഭിക്കുന്ന ഉപഹാരങ്ങൾ ലേലത്തിൽ വെക്കുകയായിരുന്നു പതിവ്. ഈ തുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളുെട വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് ഉപയോഗിച്ചിരുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2BuRkeJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages