ഇല്ലിനോയിയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വെടിവയ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ഇല്ലിനോയിയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ വെടിവയ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

ചിക്കാഗോ: അമേരിക്കയിലെ ഇല്ലിനോയിയില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുണ്ടായ വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പോലീസുമായുള്ള വെടിവയ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ അഞ്ച് പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ചിക്കാഗോയ്ക്ക് 40 മൈല്‍ പടിഞ്ഞാറ് അറോറയില്‍ പ്രവര്‍ത്തിക്കുന്ന ഹെന്റി പ്രാറ്റ് കമ്പനിയില്‍ ആണ് വെടിവയ്പ് നടന്നത്. ജലവിതരണ പൈപ്പുകളുടെ വാല്‍വ് നിര്‍മ്മിക്കുന്ന കമ്പനിയില്‍ ആണിത്. കമ്പനിയിലെ ജീവനക്കാരനായിരുന്ന ഗാരി മാര്‍ട്ടിന്‍ (45)ആണ് വെടിവയ്പ് നടത്തിയത്. നേരത്തെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ജോലി നഷ്ടപ്പെട്ടതോടെ ഗാരി ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബത്തെ ഉദ്ധരിച്ച് ചിക്കാഗോയിലെ സണ്‍-ടൈം ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.



from mangalam.com http://bit.ly/2BzRvoY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages