കോഴിക്കോട്: കേരളത്തിലെ അംസംഘടിത മേഖലകളിലെ തൊഴിലാളികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രവുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയീസ്(കിലെ). ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ നടപടിയായതായും കിലെ ചെയർമാർ വി.ശിവൻകുട്ടി കോഴിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാധാരണക്കാരന്റെ മക്കളേയും സിവിൽ സർവീസിന് പ്രാപ്തമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തായിരിക്കും ആദ്യ കേന്ദ്രമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ നാൽപത് പേർക്കാണ് പ്രവേശനമുണ്ടാവുക. എതെങ്കിലും ക്ഷേമനിധി ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റിനൊപ്പം വെള്ളപേപ്പറിൽ മാർച്ച് 31-ന് മുന്നെ അപേക്ഷിച്ചാൽ മതി. കൂടുതൽ വിവരങ്ങൾ കിലെയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായും വി.ശിവൻകുട്ടി ചൂണ്ടിക്കാട്ടി. കിലെയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ചുള്ള സമാപന പരിപാടി ഫെബ്രുവരി 26 മുതൽ 28 വരെ കോഴിക്കോട് നടക്കും. സ്വപ്നനഗരിയിലുള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ തൊഴിലാളികളും അവരുടെ ക്ഷേമവുമായിബന്ധപ്പെട്ടസെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുമെന്നും കിലെ ചെയർമാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 27-ാം തീയതി നവകേരള നിർമാണം-തൊഴിലാളികളുടേയും തൊഴിലാളി സംഘടനകളുടേയും പങ്ക് എന്ന വിഷയത്തിലാണ് സെമിനാർ. രാവില 10 ന് എളമരം കരീം എം.പി വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ നടക്കുന്ന സ്ത്രീകളും തൊഴിൽ മേഖലയും എന്ന സെമിനാറിൽ സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ.കെ ഹേമലത വിഷായവതരണം നടത്തും. 28-ന് രാവിലെ 9.30 മുതൽ തൊഴിൽമേഖല പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുൻ തൊഴിൽവകുപ്പ് മന്ത്രി ആര്യാടൻ മുഹമ്മദ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ കേരളത്തിലെ അതിഥി തൊഴിലാളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷൻ തിരുവന്തപുരം സീനിയർ കൺസൾട്ടന്റ് ഡോ.എ.വി ജോസ് വിഷയാവതരണം നടത്തും. Content Highlights:Free Civil Service Center for the Children of Workers
from mathrubhumi.latestnews.rssfeed https://ift.tt/2DYA69Y
via
IFTTT
No comments:
Post a Comment