അമ്മയെ മകന്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

അമ്മയെ മകന്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു

ന്യൂഡൽഹി: ബിരുദ വിദ്യാർത്ഥിയായ മകൻ അമ്മയെ എൽപിജി സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ച് കൊന്നു. മനോജ് കുമാർ (21) അമ്മ രാംവതിയെ(55) ആണ് കാലിയായ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഗാസിയാബാദിലെ ആനന്ദ് വിഹാർ എന്ന സ്ഥലത്താണ് സംഭവം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഓപ്പൺ സ്കൂളിൽ ബിരുദ വിദ്യാർത്ഥിയാണ് മനോജ് കുമാർ. ബുധനാഴ്ച്ച രാവിലെ 6 മണിയോടെയാണ് സംഭവം. അലിഗഢിലുള്ള ഇവരുടെ ഭൂമിയുമായി ബന്ധപ്പെട്ടതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവദിവസം മനോജ് കുമാർ രാംവതിയുമായി വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. അയൽവാസികൾ വന്നു നോക്കുമ്പോൾ ഗ്യാസ് സിലിണ്ടർ കൊണ്ടുള്ള അടിയേറ്റ് നിലത്ത് ചോരയിൽ കുളിച്ച് കിടക്കുന്ന രാംവതിയെ ആണ് കണ്ടത്.പിൻ വാതിൽ തുറന്ന് മനോജ് കുമാർ ഓടിപ്പോകുന്നതും അയൽവാസികൾ കണ്ടു. ഇവർ വിവരം അറിയിച്ചതനുസരിച്ചാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്.രാംവതിയുടെ മൃതദേഹം പോലീസ് പോസ്റ്റ് മോർട്ടത്തിനയച്ചു. വാടക വീട്ടിലാണ് രാംവതിയും മനോജ് കുമാറും താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകൻ യോഗേഷ് കുമാർ അമ്മ വീട്ടിലാണ് താമസം. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മനോജ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. Content Highlight; Man smashes mother's head with LPG cylinder


from mathrubhumi.latestnews.rssfeed https://ift.tt/2En9QHC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages