'എന്റെ ഏട്ടനെ കൊന്നവരെ തൂക്കിലേറ്റണം, എനിക്ക് മറ്റൊന്നും പറയാനില്ല...'; ശരത്‌ലാലിന്റെ അനുജത്തിയുടെ വാക്കുകള്‍ക്ക് മുന്നില്‍ പതറി സുരേഷ് ഗോപിയും കേട്ട് നിന്ന മറ്റുള്ളവരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

'എന്റെ ഏട്ടനെ കൊന്നവരെ തൂക്കിലേറ്റണം, എനിക്ക് മറ്റൊന്നും പറയാനില്ല...'; ശരത്‌ലാലിന്റെ അനുജത്തിയുടെ വാക്കുകള്‍ക്ക് മുന്നില്‍ പതറി സുരേഷ് ഗോപിയും കേട്ട് നിന്ന മറ്റുള്ളവരും

കാസര്‍കോട് : പെരിയ ഇരട്ട കൊലപാതകത്തിന്റെ ഇരകളായ ശരത് ലാലിന്റെ വീട്ടില്‍ സുരേഷ് ഗോപി എംപി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ ശരത്തിന്റെ സഹോദരി സുരേഷ് ഗോപിയോട് പറഞ്ഞ വാക്കുകള്‍ ഏവരെയും കണ്ണീരിലാഴ്ത്തി. 'എന്റെ ഏട്ടനെ കൊന്നവരെ തൂക്കിലേറ്റണം, എനിക്ക് മറ്റൊന്നും പറയാനില്ല...'- അക്രമികളുടെ കൊലക്കത്തിയ്ക്ക് ഇരയായി ഏട്ടന്‍ ശരത്ലാല്‍ പിടയുന്നതു നേരില്‍ക്കണ്ട സഹോദരി അമൃതയുടെ തേങ്ങലോടെ പറഞ്ഞു.

പ്രതികരിക്കാന്‍ പോലും കഴിയാതെ തകര്‍ന്നിരിക്കുന്ന അമ്മ ലതയെയും അച്ഛന്‍ സത്യനാരായണനെയും ആശ്വസിപ്പിച്ച അദ്ദേഹം പറഞ്ഞു. 'മക്കളെ നഷ്ടമായ അച്ഛനമ്മമാര്‍ക്ക് എന്ത് രാഷ്ട്രീയമാണുള്ളത്. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം. ഇത് ജീവിത സമരമാക്കണം, രാഷ്ട്രീയ സമരമാക്കരുത്..'- സുരേഷ് ഗോപി പറഞ്ഞു.

കൃപേഷിന്റെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കൃപേഷിന്റെ ഒറ്റമുറിക്കുടിലില്‍ നിന്ന് അച്ഛന്‍ കൃഷ്ണനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷം ശവകുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് സുരേഷ് ഗോപി ശരത്ലാലിന്റെ വീട്ടിലെത്തിയത്.



from mangalam.com https://ift.tt/2U7ItXu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages