ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രംഗത്ത്. ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനുള്ള ധനസമാഹരണ പരിപാടിയിലാണ് സച്ചിന്‍ പങ്കെടുത്തത്. മാരത്തണും പുഷ്അപ്പ് ചലഞ്ചുമാണ് ധനസമാഹരണത്തിനായി സംഘടിപ്പിച്ചിരുന്നത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സച്ചിന്‍ ആളുകള്‍ക്കൊപ്പം പുഷ്അപ്പ് എടുക്കുകയും ചെയ്തു. 10 പുഷ് അപ്പ് ചലഞ്ചായിരുന്നു സച്ചിന്‍ മുന്നോട്ടു വെച്ചത്. ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കൊപ്പം സച്ചിനും പുഷ്അപ്പ് എടുത്തു.
ഏത് വഴിയിലൂടേയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കുവാനാണ് സച്ചിന്‍ ആരാധകരോട് ആഹ്വാനം ചെയ്തത്. 15 ലക്ഷം രൂപയാണ് സച്ചിന്റെ നേതൃത്വത്തില്‍ പരിപാടിയിലൂടെ സമാഹരിച്ചത്.
ഫെബ്രുവരി 14-നായിരുന്നു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഭീകരാക്രമണമുണ്ടായത്. പിന്നാലെ അപകടത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.
Today, we made a difference & all it took was 10 push-ups. Thank you for infusing that extra energy by participating in the #KeepMoving Push-up Challenge at the @IDBIFed @NDelhiMarathon & helping us contribute to the @BharatKeVeer Fund. Delhi, you truly delivered!#KeepMovingDelhi pic.twitter.com/zs7BlgQSnE— Sachin Tendulkar (@sachin_rt) February 24, 2019
from mangalam.com https://ift.tt/2C5e6dx
via IFTTT
No comments:
Post a Comment