കടയ്ക്കല്‍: വീട്ടിനുള്ളിൽ കുട്ടികൾക്ക് ആഹാരം കൊടുത്തു കൊണ്ടിരുന്ന സ്ത്രീയെ രാത്രിയില്‍ ക്വട്ടേഷന്‍ സംഘം കുത്തിക്കൊന്നു. കടയ്ക്കല്‍ പാങ്ങലുകാട്ടില്‍ റാഫി മൻസിലിൽ റംല ബീവിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന ക്വട്ടേഷന്‍ സംഘം പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി 9;30ഓടെയാണ് സംഭവം.
വീട്ടിനുള്ളിൽ കുട്ടികൾക്ക് ആഹാരം കൊടുത്തു കൊണ്ടിരുന്ന സ്ത്രീയെ പിന്നിൽനിന്ന് എത്തി പിടിച്ച് കുനിച്ച് നിർത്തി പിൻ ഭാഗത്താണ് കുത്തിയതെന്ന സംഭവത്തിന് ദൃക്സാക്ഷിയായ മകൻ പോലീസിനോട് പറഞ്ഞതായിട്ടാണ് വിവരം. മുളകുപൊടി കണ്ണിലെറിഞതായും കുട്ടികൾ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ബൈക്കിലെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
ഭർത്താവ് ഷാജഹാൻ 45,000 രൂപായ്ക്ക് ചടയമംഗലം, പോരേടം സ്വാദേശികളായ നിഷാദ്, അജി എന്നിവർക്ക് ക്വട്ടേഷന്‍ നൽകുകയായിരുന്നു. വഴിവിട്ട് ജീവിക്കുന്നൂ എന്ന സംശയത്തിലാണ് ഭർത്താവ് ഷാജഹാൻ കൊട്ടെഷൻ നൽകിയത്. കേസിൽ ഭർത്താവ് ഷാജഹാൻ ഉൾപ്പടെ 3പേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഭർത്താവു ഷാജഹാനുമായി വര്‍ഷങ്ങളായി പിണങ്ങി താമസിക്കുകയാണ് കൊല്ലപ്പെട്ട റംലാബീവി.
തലക്കും, ശരീരത്തിന്റെ മുതുകു ഭാഗത്തും ആഴത്തിൽ കത്തികൊണ്ടുള്ള മുറിവേറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. പാങ്ങലുകാട് ആസൂത്രിതമായി ഉള്ള കൊലപാതകമാണെന്നും കൊട്ടേഷൻ സംഘമാണ് ഇതിന് പിന്നിലുള്ളത്എന്നും കൊല്ലം റൂറൽ എസ്.പി. കെജി സൈമൺ പറഞ്ഞു.
ഇന്നലെ ഉച്ചയോടുകൂടി ഇവരുടെ ഫോണിൽ വീട്ടിൽ പ്ലംബിങ് ജോലികൾ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി ഒരു കോൾ വന്നിരുന്നു. എന്നാൽ അവർ വീട്ടില്‍ പ്ലംബിങ് ജോലികൾ ഒന്നുമില്ല എന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ വീണ്ടും ഇതേ ഫോണിൽ പ്ലംബിങ് ജോലികൾ ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് വീണ്ടും ഫോണ്‍ വന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പോലീസിന് രാവിലെ വിവരം നൽകുകയും വിളിച്ച നമ്പർ പോലീസിന് കൈമാറുകയും ചെയ്തു ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കൊട്ടാരക്കര റൂറൽ എസ്.പി കെജി സൈമൺ, പുനലൂർ ഡി.വൈ.എസ്.പി സതീഷ്‌കുമാർ, കടക്കൽ സി.ഐ.പ്രദീപ്, കടക്കൽ എസ്സ.ഐ സജു തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
from mangalam.com https://ift.tt/2U9pyLX
via IFTTT
No comments:
Post a Comment