കോട്ടയം: മഹാത്മാ ഗാന്ധി വധത്തില്‍ സംഘപരിവാര്‍ പ്രചാരണം ഏറ്റെടുത്ത് പ്രചരിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്. നെഹ്‌റുവിന് വേണ്ടി മഹാത്മാ ഗാന്ധിയെ കൊല്ലാന്‍ ഗോഡ്‌സയെ അയച്ച കമ്മ്യൂണിസ്റ്റുകാരന്‍ എന്ന അടിക്കുറിപ്പോടെ സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയുടെ ചിത്രമാണ് കോണ്‍ഗ്രസ് നേതാവ് ജെ.ജി പാലക്കലോടി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കോട്ടയം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും ആയിരുന്നു പാലക്കലോടി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി സുനീഷ് ശ്രീധരന്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് ജെ.ജി തന്റെ വാളില്‍ ഷെയര്‍ ചെയ്തത്.
ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്‌കരിച്ചതിനെതിരെ കോണ്‍ഗ്രസും പോഷക സംഘടനകളും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസ് നേതാവ് തന്നെ സംഘപരിവാര്‍ പ്രചരണം ഏറ്റുപിടിച്ചിരിക്കുന്നത്. അതേസമയം വിമര്‍ശനം ഉയര്‍ന്നതോടെ ജെ.ജി പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2CWv2Cs
via IFTTT
No comments:
Post a Comment