കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഷ്ട്രീയക്കാര്‍ അടവുകള്‍ പലതും പയറ്റിത്തുടങ്ങും. അത്തരത്തില്‍ ഒന്നാണ് പാവങ്ങളുടെ തോളില്‍ കയ്യിടലും തട്ടുകടയില്‍ നിന്നും ചായകുടിക്കലുമൊക്കെ.
ഇപ്പോഴിലതാ, തട്ടുകടയില്‍ നിന്ന് ചായകുടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ശശി തരൂര്‍ എം.പിയെ ട്രോളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള കലാപരിപാടിയാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂരിനെതിരെ ട്രോള്‍ നിറയുന്നത്.
'തിരുവനന്തപുരത്തെ റോഡരികിലുള്ള തട്ടുകടയില്‍ നിന്ന് ചായ കുടിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ശശി തരൂര്‍ ചിത്രം പോസ്റ്റ് ചെയ്തത്.
ചായ അല്ല എന്ത് വേണമെങ്കിലും കുടിച്ചോ, പക്ഷെ സീറ്റ് കിട്ടില്ല' എന്നും, . തെരഞ്ഞെടുപ്പടുത്തപ്പോള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഇംഗ്ലീഷൊക്കെ പറഞ്ഞു തുടങ്ങി എന്നുമൊക്കെയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന കമന്റുകള്‍.
ഇതടവ്... തനിക്കും 'ചായ'യുമായി നല്ല ബന്ധമുണ്ടെന്ന് വരുത്തി അത് വഴി പ്രധാനമന്ത്രി ആകാനുള്ള അടവ് എന്നും കമന്റുണ്ട്.
from mangalam.com http://bit.ly/2S12YIr
via IFTTT
No comments:
Post a Comment