ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷം. 'മതിപ്പുളവാക്കാന്‍ നടത്തിയ നിഷ്ഫല ശ്രമം' എന്നാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ബജറ്റിനെ അവലോകനം ചെയ്തത്. മധ്യവര്‍ഗത്തിന് നികുതിയില്‍ ഇളവ് നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. കര്‍ഷകര്‍ക്ക് 6000 രൂപ നല്‍കുമെന്ന് പറയുന്നു. മാസം 500 രൂപ വീതം ലഭിച്ചാല്‍ അന്തസ്സോടെ ജീവക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുമോ എന്നും അദ്ദേഹം പ്രതികരിക്കുന്നു.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റാണിതെന്ന് മുന്‍ധനമന്ത്രി കൂടിയായ പി. ചിദംബരം വിമര്‍ശിക്കുന്നു. വോട്ട് ഓണ്‍ അക്കൗണ്ട് അല്ല അക്കൗണ്ട് ഫോര്‍ വോട്ട്‌സ് ആണെന്ന് വ്യക്തം. ഇനിയുമൊരു നോട്ട് നിരോധനത്തിന് അവസരമുണ്ട്. പറ്റുമെങ്കില്‍ നൂറു രൂപ നോട്ടുകള്‍ നിരോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. രണ്ടു വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് ഒരുമിച്ച് അവലോകനം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കമാണ് ചിദംബരത്തെ രോഷം കൊള്ളിച്ചത്. തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. 2016-17ലാണ് മുന്‍പ വളര്‍ച്ചാ നിരക്ക് പരിശോധിച്ചത്. അന്ന് 8.2% ആയിരുന്നു നിരക്ക്. ആ സമയത്ത് മോഡി നോട്ട് നിരോധനം കൊണ്ടുവന്നു. ഒരിക്കല്‍ കൂടി അത് പരീക്ഷിക്കാമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.
from mangalam.com http://bit.ly/2G0CWi1
via IFTTT
No comments:
Post a Comment