ഷൂട്ടിങ്ങ് ലോകകപ്പ്: ഇന്ത്യയ്ക്കായി സ്വര്‍ണ്ണം വെടിവെച്ചിട്ട് അപൂര്‍വി ചന്ദേല, കൂടെ ലോക റെക്കോര്‍ഡും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

ഷൂട്ടിങ്ങ് ലോകകപ്പ്: ഇന്ത്യയ്ക്കായി സ്വര്‍ണ്ണം വെടിവെച്ചിട്ട് അപൂര്‍വി ചന്ദേല, കൂടെ ലോക റെക്കോര്‍ഡും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷല്‍ ഷൂട്ടിങ്ങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി അപൂര്‍വി ചന്ദേല. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് അപൂര്‍വിയുടെ സ്വര്‍ണ്ണനേട്ടം. 252.9 പോയിന്റുകള്‍ നേടിയ 26 കാരി ലോക റെക്കോര്‍ഡും സ്വന്തം പേരിലാക്കി.

ചൈനയുടെ സാവോ റോസ്ഹുവിനാണ് വെള്ളി. 251.8 പോയിന്റുകള്‍ നേടിയാണ് സാവോയുടെ വെള്ളിനേട്ടം. 230.4 പോയിന്റോടെ ചൈനയുടെ തന്നെ സു ഹോങ് വെങ്കല മെഡല്‍ നേടി. കഴിഞ്ഞ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി 10 മീറ്റര്‍ എയര്‍റൈഫിളില്‍ അപൂര്‍വി വെങ്കലം നേടിയിരുന്നു.



from mangalam.com https://ift.tt/2GW1zw0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages