അസമിലെ മദ്യ ദുരന്തത്തില്‍ മരണസംഖ്യ 80 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

അസമിലെ മദ്യ ദുരന്തത്തില്‍ മരണസംഖ്യ 80 ആയി

ഗുവാഹത്തി: അസമിലുണ്ടായ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 80 ആയി. മൂന്നൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. യു.പിയിലും ഉത്തരാഖണ്ഡിലും നൂറിലധികം പേര്‍ കൊല്ലപ്പെട്ട മദ്യ ദുരന്തത്തിന് പിന്നാലെയാണ് അസമിലും മദ്യ ദുരന്തമുണ്ടായിരിക്കുന്നത്. ഗോലാഘട്ട്, ജോര്‍ഹട്ട് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ഗോലാഘട്ടിലെ ഒരു പ്ലാന്റേഷനിലെ നൂറുകണക്കിന് തൊഴിലാളികള്‍ വിഷമദ്യം കുടിച്ചിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ കൂടിയേക്കുമെന്നാണ് സൂചന.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപ ജില്ലകളില്‍ നിന്നു കൂടി ഡോക്ടര്‍മാരെയും മെഡിക്കല്‍ സംഘത്തേയും എത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇന്ന് ജോര്‍ഹട്ട് സന്ദര്‍ശിച്ചേക്കും.

ദ്രൗപതി ഒറാന്‍ (65), മകന്‍ സഞ്ജു ഒറാന്‍ (30) എന്നിവരുടെ വീട്ടില്‍ നിന്നുമാണ് വിഷമദ്യം ഗ്രാമത്തില്‍ പ്രചരിച്ചത്. ഇരുവരും മരണമടഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പര്‍ അസം ഡിവിഷന്‍ കമ്മീഷണര്‍ ജൂലി സോനോവാളിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.



from mangalam.com https://ift.tt/2tyYaLN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages