വാട്‌സാപ്പില്‍ ആളുകള്‍ ശല്യം ചെയ്യുന്നുണ്ടോ ? ഇനി ടെലികോം മന്ത്രാലയത്തോട് പരാതിപ്പെടാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

വാട്‌സാപ്പില്‍ ആളുകള്‍ ശല്യം ചെയ്യുന്നുണ്ടോ ? ഇനി ടെലികോം മന്ത്രാലയത്തോട് പരാതിപ്പെടാം

ന്യൂഡൽഹി: വാട്സാപ്പിൽ ലഭിക്കുന്ന കുറ്റകരമായതും അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങളെ കുറിച്ച് പരാതിപ്പെടാൻ സംവിധാനമൊരുകി ടെലികോം മന്ത്രാലയം. കുറ്റകരമായ/ അസഭ്യം പറയുന്ന/ ജീവന് ഭീഷണി ഉയർത്തുന്ന/ അശ്ലീലം നിറഞ്ഞ സന്ദേശങ്ങൾ ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഫോൺനമ്പർ സഹിതമുള്ള ആ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ccaddn-dot@nic.in എന്ന ഈമെയിലിലേക്ക് അയച്ചാൽ മതി യെന്ന് ടെലികോം വകുപ്പ് കമ്മ്യൂണിക്കേഷൻ കൺട്രോളർ ആഷിഷ് ജോഷി ട്വീറ്റിൽ പറഞ്ഞു. തുടർന്ന് ബന്ധപ്പെട്ട ടെലികോം സേവനദാതാക്കളുമായും പോലീസുമായും ബന്ധപ്പെട്ട് ടെലികോം മന്ത്രാലയം തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി മാധ്യമപ്രവർത്തകർക്ക് വാട്സാപ്പ് വഴി അസഭ്യം നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ച സംഭവത്തെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി. പരാതി ലഭിച്ചതിനെ തുടർന്ന് അത്തരം സന്ദേശങ്ങൾ അയച്ച ആളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ടെലികോം സേവനദാതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളെ കുറിച്ച് പരാതി അറിയിക്കുന്നതിനായി പ്രത്യേകം കോൾ സെന്റർ സ്ഥാപിക്കണമെന്നു സ്വന്തം സേവനങ്ങൾ കുറ്റകരമായ സന്ദേശ പ്രചരണങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് കമ്പനികൾ ഉറപ്പുവരുത്തണമെന്നും കേന്ദ്രസർക്കാർടെലികോം സേവനതാദാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:offensive WhatsApp messages now you can register complaint with telecom department


from mathrubhumi.latestnews.rssfeed https://ift.tt/2SmeDgh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages