ആലുവ: പെരിയാറിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് സൂചന. മൃതദേഹത്തിൽ പരിക്കുകളോ ചതവുകളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബലപ്രയോഗം നടത്തിയതിന്റെ സൂചനകളും ലഭിച്ചിട്ടില്ല. ഇതാണ് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന പ്രാഥമിക നിഗമനത്തിനലേക്ക് പോലീസ് എത്തിയിരിക്കുന്നത്. മാത്രമല്ല യുവതിയുടെ വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു. കൊലപാതകമെന്ന് പോലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. 40 വയസ്സിനു താഴെ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നാലു മുതൽ ഏഴുവരെ ദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുള്ളത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് കൈകളിലെയും കാലുകളിലെയും വിരലുകളിൽ െനയിൽ പോളിഷ് ഇട്ടിട്ടുണ്ട്. വൃത്തിയായ നിരയൊത്ത പല്ലുകളാണുള്ളത്. ചുണ്ടിന് താഴെ കാക്കപ്പുള്ളികളുടെ രണ്ട് പാടുമുണ്ട്. മുടിക്ക് നിറം നൽകിയിട്ടുണ്ട്. മരണപ്പെട്ടത് ഇതര സംസ്ഥാനക്കാരിയാണെന്ന സംശയവും പോലീസിനുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ആലുവ യു.സി. കോളേജിനു സമീപം കടൂപ്പാടത്തെ വിൻസെൻഷ്യൻ വിദ്യാഭവൻ സെമിനാരിയോടു ചേർന്നുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുതപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു. കല്ലിൽ കയർ ഉപയോഗിച്ച് മൃതദേഹത്തിൽ വരിഞ്ഞുകെട്ടിയിരുന്നു. പച്ച നിറത്തിലുള്ള കീഴ്വസ്ത്രവും നീല നിറത്തിലുള്ള ബനിയനുമായിരുന്നു വേഷം. പുതപ്പിനുള്ളിൽനിന്ന് ഒരു കൈ പുറത്തേക്കു വന്ന നിലയിലായിരുന്നു. രാത്രിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയെങ്കിലും കാവൽ ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് മൃതദേഹം വെള്ളത്തിൽനിന്ന് പുറത്തേക്ക് എടുത്തത്. ശരീരം കെട്ടിത്താഴ്ത്താൻ കോൺക്രീറ്റ് ഭാഗങ്ങളടങ്ങിയ കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. നിർമാണ അവശിഷ്ടമാണ് കല്ല്. ഇതിന് 35 കിലോയോളം ഭാരമുണ്ട്. ശക്തമായ അടിയൊഴുക്കിൽ കല്ലിൽ കെട്ടി താഴ്ത്തിയ മൃതദേഹം ഒഴുകിയെത്തിയതാണെന്നാണ് പോലീസ് കരുതുന്നത്. കടവിനോടു ചേർന്നുള്ള ഭാഗത്ത് മൃതദേഹം അടിയുകയായിരുന്നു. ഇതിനിടെ അടുത്ത ദിവസങ്ങളിൽ കാണാതായവരെ കുറിച്ചുള്ള വിവര ശേഖരണം പോലീസ് ആരംഭിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലേക്കും ഇതു സംബന്ധിച്ച് സന്ദേശം അയച്ചുകഴിഞ്ഞു. Content Highlights:womens dead body found in periyar-postmortem report
from mathrubhumi.latestnews.rssfeed http://bit.ly/2SNQ5kI
via
IFTTT
No comments:
Post a Comment