മുംബൈ: കഴിഞ്ഞദിവസം 49 ഫ്ളൈറ്റുകൾ റദ്ദാക്കിയതിനുപിന്നാലെ മാർച്ച് അവസാനംവരെ 30 ഫ്ളൈറ്റുകൾകൂടി റദ്ദാക്കിയതായി ഇൻഡിഗോ. വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥമൂലമാണ് അപ്രതീക്ഷിതമായി സർവീസുകൾ നിർത്തിവെയ്ക്കേണ്ടിവന്നതെന്ന് ഇന്റർഗ്ലോബൽ ഏവിയേഷൻ പറയുന്നു. ജീവനക്കാരുടെയും പൈലറ്റിന്റെയും കുറവ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഏവിയേഷൻ അധികൃതർ സൂചിപ്പിച്ചു. പെട്ടെന്ന് ഫ്ളൈറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പലരും അവസാന നിമിഷം ഉയർന്ന നിരക്കുനൽകിയാണ് മറ്റ് ഫ്ളൈറ്റുകളിൽ യാത്ര ചെയ്യുന്നത്. കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു തുടങ്ങിയ സർവീസുകളാണ് റദ്ദാക്കിയവയിലേറെയും. IndiGo to curtail 30 flights a day until March-end
from mathrubhumi.latestnews.rssfeed http://bit.ly/2SNCbyV
via
IFTTT
No comments:
Post a Comment